emirates

ദുബായ്: യാത്ര ചെയ്യാനും ചരക്ക് നീക്കത്തിനും വേണ്ടിയാണ് സാധാരണ വിമാനങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ ഒരു വിമാനത്തിൽ ഹെലികോ‌പ്‌ടറിനെ കൊണ്ടുവരുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ ഇത്തരമൊരു ചിത്രമാണ് പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് പുറത്തുവിട്ടത്. എമിറേറ്റ്‌സിന്റെ കാർഗോ വിമാനം സ്‌പെയിനിലെ മാഡ്രിഡിൽ നിന്നും ദുബായ് വഴി മുംബയിലേക്ക് ഹെലികോ‌പ്‌ടർ കൊണ്ടുവന്ന ചിത്രമാണ് കമ്പനി പങ്കുവച്ചത്.

Chopper hitches ride on Freighter. Emirates SkyCargo recently carried a six-seater AS350 helicopter, weighing more than 1.5 tons, from Madrid to Mumbai via Dubai. The Air Himalayas chopper will be used for tourist flights in the scenic Himalayan region. pic.twitter.com/pH7Se0PniD

— Emirates Airline (@emirates) April 26, 2019


എയർ ബസ് കമ്പനി നിർമിക്കുന്ന ആറ് സീറ്റുള്ള എ.എസ് 350 ഹെലികോപ്‌ടറാണ് തങ്ങളുടെ സ്‌കൈ കാർഗോ അടുത്തിടെ കൊണ്ടുവന്നതെന്ന് എമിറേറ്റ്സ് തങ്ങളുടെ ട്വിറ്റർ പേജ് വഴി അറിയിച്ചു. വിമാനത്തിനുള്ളിൽ ഏതാണ്ട് 1.5 ടൺ ഭാരമുള്ള ഹെലികോ‌പ്‌ടർ കൊണ്ടുവരുന്ന ചിത്രവും ഇവർ പങ്കുവച്ചു. റോട്ടർ ബ്ലൈഡുകൾ ഊരി മാറ്റിയ ശേഷം പ്രത്യേക രീതിയിലാണ് ഹെലികോ‌പ്‌ടർ കൊണ്ടുവന്നത്. ഹിമാലയൻ മരനിരകളിലേക്ക് സഞ്ചാരികളെയും മറ്റും കൊണ്ടുപോകാനാണ് ഹെലികോപ്‌ട‌റുകൾ കൊണ്ടുവന്നതെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.