sahran-hashim

കൊളംബോ: ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുടെ മുഖ്യ സൂത്രധാരൻ സഹ്‌റാൻ ഹാഷിമിന്റെ പിതാവും രണ്ട് സഹോദരങ്ങളും വെള്ളിയാഴ്ച ഒളിത്താവളത്തിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സഹ്‌റാന്റെ പിതാവ് മുഹമ്മദ് ഹാഷിം, സഹോദരങ്ങളായ സൈനി ഹാഷിം, റിൽവാൻ ഹാഷിം എന്നിവരാണ് കൊല്ലപ്പെട്ടത്. സഹ്‌റാൻ ഹാഷിമിന്റെ സഹോദരീ ഭർത്താവ് നിയാസ് ഷെരീഫിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആറു കുട്ടികൾ ഉൾപ്പെടെ 15പേരാണ് ഐസിസ് താവളത്തിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

സഹ്‌റാൻ ഹാഷിമിന്റെ പിതാവും സഹോദരങ്ങളും ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.