ശ്രീനഗർ: ജമ്മുകാശ്മീരിലെ ചനാപോരയിൽ പൊലീസ് എയ്ഡ് പോസ്റ്റിനുനേരെ ആക്രമണം നടത്തിയ മൂന്ന് ജയ്ഷെ ഇ മുഹമ്മദ് ഭീകരരെ അറസ്റ്റ്ചെയ്തു. മുഷ്താഖ്, ജുനൈദ്, ലതീഫ് എന്നിവരാണ് പിടിയിലായത്. ബദ്ഗാമിലെ വതോറയിൽനിന്നാണ് മൂവരെയും അറസ്റ്റ് ചെയ്തതെന്ന് ശ്രീനഗറിലെ പൊലീസ് സൂപ്രണ്ട് ഹസീബ് മുഗൾ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചനാപോരയിലെ പൊലീസ് പോസ്റ്റിന് നേർക്ക് ആക്രമണമുണ്ടായത്.