1. ആലപ്പുഴ പട്ടണക്കാട് 15 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് എന്ന് പൊലീസ്. കുട്ടിയെ മാതാപിതാക്കള്‍ കൊന്നത് തന്നെ എന്ന് മുത്തശ്ശിയുടെ മൊഴി. കുഞ്ഞിനെ പതിവായി അമ്മ ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവ ദിവസം വീട്ടില്‍ കുടുംബ വഴക്ക് നടന്നിരുന്നു എന്നും മൊഴി. മുത്തശ്ശിയേയും അമ്മയേയും പൊലീസ് ചോദ്യം ചെയ്യുക ആണ്. 2. കുട്ടിക്ക് രണ്ട്മാസം പ്രായമുള്ളപ്പോള്‍ തന്നെ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കി. ഇതു സംബന്ധിച്ച് താന്‍ പൊലീസില്‍ പരാതി നല്‍കി ഇരുന്നു. അന്ന് പരാതി അവിടെവച്ച് ഒത്തുതീര്‍പ്പാക്കി വിട്ടു എന്നും അയല്‍വാസിയുടെ വെളിപ്പെടുത്തല്‍. പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയെ ആണ് കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 3. വീട്ടില്‍ ഷാരോണിനും ആതിരയ്ക്കും പുറമെ ഇയാളുടെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. വീട്ടില്‍ അമ്മയും ഷാരോണും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ട് ആയിരുന്നു എന്നും അയല്‍വാസികള്‍. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നത് എന്ന വിലയിരുത്തലില്‍ തന്നെ ആണ് പൊലീസ്. ഉറങ്ങി കിടന്ന ശേഷം ചലനമില്ലാതിരുന്ന കുട്ടിയെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത് 4. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മധൂര്‍, നായന്മാര്‍മൂല എന്നിവിടങ്ങളിലും പാലക്കാട് കൊല്ലങ്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട ഒരു വീട്ടിലും ആണ് എന്‍.ഐ.എ കൊച്ചി സംഘം പരിശോധന നടത്തിയത്. റെയിഡിന്റെ ഭാഗമായി മൂന്ന് പേരോട് നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി
5. കാസര്‍കോട് നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ചില രേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തിരുന്നു. കാസര്‍കോട് കേന്ദ്രീകരിച്ച് ഐസിസിലേക്ക് റിക്രൂട്ട് നടക്കുന്നതയി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെയും ജില്ലയിലെ പല ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം നടത്തിയിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയുടെ ആശയങ്ങള്‍ പിന്തുടര്‍ന്നവരെ ആണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത് എന്ന് സൂചന 6. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് തീരത്ത് നിന്നും അകലുന്നു. ഉള്‍ക്കടലിലേക്ക് നീങ്ങുന്നതിനാല്‍ കേരളത്തിലോ തമിഴ്നാട് തീരങ്ങളിലോ അതി തീവ്ര മഴയ്ക്കും കാറ്റിനും സാധ്യത ഇല്ലെന്ന് കാലാവസ്ഥാ കേന്ദ്രം. എന്നാല്‍ മത്സ്യ തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം തുടരും. ദിശ പൂര്‍ണ്ണമായും മാറി ആശങ്ക അകലുന്നു എന്ന് ഉറപ്പിക്കാന്‍ ഇനിയും മണിക്കൂറുകള്‍ നിരീക്ഷിക്കേണ്ടി വരും. അതിനാല്‍ സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന യെല്ലോ അലര്‍ട്ട് തുടരും. ചുഴലിക്കാറ്റ് തീരത്ത് എത്തിയില്ലെങ്കില്‍ പോലും കടല്‍ പ്രക്ഷുബ്ധം ആയിരിക്കും. അതിനാല്‍ മത്സ്യ ബന്ധത്തിന് പോകരുത് എന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയവര്‍ തിരികെ എത്തണം എന്ന നിര്‍ദ്ദേശവും നിലനില്‍ക്കുക ആണ് 7. പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ. തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളില്‍ അന്‍വറിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തി അറുപത്തെണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് സി.പി.എമ്മിന്റെ കണക്ക്. 8. തിരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.പി.എമ്മിന്റെ കണക്ക്. പി.വി അന്‍വറിന് മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഉണ്ടാകും. പൊന്നാനിയില്‍ 11,000 വോട്ടാണ് ലീഡ് പ്രതീക്ഷിക്കുന്നത്. മന്ത്രി കെ.ടി ജലീലിന്റെ തവനൂരില്‍ 5000 വോട്ടും ത്യത്താലയില്‍ 4000 വോട്ടും ഭൂരിപക്ഷം കിട്ടുമെന്ന് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്. വി. അബ്ദുറഹ്മാന്റെ തവനൂരടക്കമുള്ള നാല് നിയോജക മണ്ഡലങ്ങളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ഭൂരിപക്ഷം നേടും. 9. തിരൂരങ്ങാടിയില്‍ ഇ.ടിക്ക് 22,000 വോട്ടാണ് സി.പി.എം പ്രതീക്ഷിക്കുന്ന ലീഡ്. കോട്ടക്കലില്‍ 15,000, തിരൂരില്‍ 12,000, താനൂരില്‍ 6,000 വോട്ടിന്റെ ലീഡും ഇ.ടിക്ക് ഉണ്ടാകും എന്നാണ് കണക്ക്. എന്നാല്‍ ഇ.ടി ലീഡ് നേടുമെന്ന് സി.പി.എം പറയുന്ന താനൂരിലും, തിരൂരിലും ഭൂരിപക്ഷം നേടുമെന്നാണ് പി.വി അന്‍വറിന്റെ കണക്ക്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വി. അബ്ദുറഹ്മാന്‍ 65,000 വോട്ടിന് തോല്‍ക്കും എന്നായിരുന്നു സി.പി.എം കണക്ക്. 10. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായ ബാങ്ക് രേഖകള്‍ വ്യാജമെന്ന് സ്ഥിരീകരണം. കര്‍ദ്ദിനാളിന്റെ പേരില്‍ ഇങ്ങനെ ഒരു ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് കണ്ടെത്തല്‍. സഭയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഫാദര്‍ പോള്‍ തേലക്കാട്ടാണ് സിനഡിന് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത് 11. ബാങ്ക് അക്കൗണ്ടിലൂടെ കര്‍ദ്ദിനാള്‍ ആലഞ്ചേരി സാമ്പത്തിക ഇടപാടുകള്‍ നടത്തി എന്നായിരുന്നു രേഖകള്‍. കര്‍ദ്ദിനാളിന്റെയും പരാതിക്കാരന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. രേഖകള്‍ വ്യാജമെന്ന് ചൂണ്ടിക്കാട്ടി സഭയുടെ ഐ.ടി വിഭാഗമാണ് പൊലീസില്‍ പരാതി നല്‍കിയത്. വ്യാജ രേഖ ചമച്ചെന്ന കേസില്‍ എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാദര്‍ പോള്‍ തേലക്കാട്ടിനെയും പ്രതി ചേര്‍ത്ത് പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു
|