fani-cyclone

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് കേരളത്തിൽ കനത്ത മഴയ്‌ക്കും കാറ്റിനും കാരണമാകുമെന്ന മുന്നറിയിപ്പുകൾക്കിടെ സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് ശ്രദ്ധേയമാകുന്നു. അടുത്തിടെ കേരളത്തിലുണ്ടായ പ്രളയത്തിനിടെ രക്ഷാപ്രവർത്തനത്തിന് എത്തിയവരുടെ ജാതി തിരക്കിയെന്ന സംഭവത്തിലും സമകാലിക രാഷ്ട്രീയ സംഭവത്തിലും രൂക്ഷപ്രതികരണവുമായാണ് സ്വാമിയുടെ പോസ്‌റ്റ്.

പോസ്റ്റ് ഇങ്ങനെ

ശ്രദ്ധിക്കുക. "ഫാനി" ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക് .
തിങ്കളാഴ്ച്ച (29/04/2019 )മുതൽ യെല്ലൊ അലർട്ട്
#എല്ലാപേരും മുന്നറിയിപ്പുകൾ പാലിക്കുക.
1- എല്ലാവരും അവരവരുടെ ജാതി, മത സർട്ടിഫികൾ കയ്യിൽ കരുതുക.
2- രക്ഷിക്കാൻ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക.
3- മത ഗ്രന്ഥങ്ങൾ കയ്യിൽ കരുതുക. 4- മരിക്കുമെന്നുറപ്പുണ്ടെങ്കിലും ആചാര ലംഘനങ്ങൾ നടത്താതിരിക്കുക. 5- നമ്മെ നമ്മുടെ മതക്കാർ മാത്രം രക്ഷിച്ചാൽ മതിയെന്ന്, കഴിയുമെങ്കിൽ ഒരു ബോർഡ് എഴുതി പ്രദർശിപ്പിക്കുക. ആശയ കുഴപ്പം ഒഴിവാക്കാൻ ഇത് സഹായിക്കും. 6- മരിക്കേണ്ടി വന്നാലും 'കുല'സ്ത്രീകൾ പുറത്തിറങ്ങാതിരിക്കുക. നൈഷ്ഠികത ഉള്ളതാണ്. 7- ആരും ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കരുത്. എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കും.