ഡെറാഡൂൺ: ശ്യാംപൂരിൽ കോഴി ഫാം കാവൽക്കാരൻ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ മാനഭംഗപ്പെടുത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് കുട്ടികളുമായി വീടിന് മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ വെള്ളിയാഴ്ച്ച മുതൽ കാണാതായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം അടുത്തുള്ള കാട്ടിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയെ പ്രലോഭിപ്പിച്ച് കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയ പ്രതി പിന്നീട് കുട്ടി ബഹളം വച്ചപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന പ്രദേശത്തിന് സമീപത്തായാണ് കുട്ടിയുടെ മാതാപിതാക്കൾ ജോലി ചെയ്തിരുന്നത്. കുറ്റം സമ്മതിച്ച പ്രതിയെ പതിന്നാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.