death
death

വാഷിംഗ്ടൺ: യു.എസിലെ സിയാറ്റിൽ ഗൂഗിൾ കാമ്പസിൽ നിർമ്മാണപ്രവർത്തനങ്ങൾക്കിടെ ക്രെയിൻ പൊട്ടിവീണ് നാല് മരണം. നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് അപകടം. കെട്ടിടങ്ങളുടെ മേൽക്കൂരയിൽനിന്ന് താഴേക്ക് പതിച്ച ക്രെയിൻ താഴെയുണ്ടായിരുന്ന കാറുകളിലാണ് വീണത്. മരിച്ചവരിൽ മൂന്നുപേർ പുരുഷന്മാരും ഒരാൾ സ്ത്രീയുമാണ്. ഇവരിൽ രണ്ടുപേർ ക്രെയിൻ പ്രവർത്തിപ്പിച്ചിരുന്നവരും രണ്ടുപേർ കാറുകളിലുണ്ടായിരുന്നവരുമാണ്. പരിക്കേറ്റവരിൽ നാലുമാസം മാത്രം പ്രായമുള്ള കുട്ടിയുമുണ്ട്.