aadhaar

ന്യൂഡൽഹി: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിക്കുന്നതിനുള്ള സാദ്ധ്യത ആരായാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. അഭിഭാഷകയും ഡൽഹിയിലെ ബി.ജെ.പി നേതാവുമായ അശ്വിനി ഉപാധ്യായാണ് കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.

സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ വാർത്തകൾ തടയാനാൻ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നും ഹർജയിൽ പറയുന്നു. 3.5 കോടി ട്വിറ്റർ അക്കൗണ്ടുകളും 32.5 കോടി ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുമാണ് രാജ്യത്ത് നിലവിൽ ഉള്ളത്. ഇവയിൽ പത്ത് ശതമാനത്തോളം വ്യാജ അക്കൗണ്ടുകളാണെന്ന് ഹർജിയി?​ ചൂണ്ടിക്കാട്ടുന്നു. വ്യാജ വാർത്തകൾ അടക്കമുള്ളവ പ്രചരിക്കുന്നത് തടയാൻ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നും വിലയിരുത്തുന്നു.