അഹമ്മദാബാദ്: പൊതു സ്ഥലത്ത് മുറുക്കി തുപ്പിയ ആളിനി പിഴശിക്ഷ വിധിച്ച് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ. മുകേഷ് കുമാർ എന്നയാളിൽ നിന്നാണ് കോർപ്പറേഷൻ 100 രൂപ പിഴയായി ഈടാക്കിയത്. രാജ്യത്ത് തന്നെ ഇത്തരമൊരു നടപടി ആദ്യമായാണെന്നാമ് റിപ്പോർട്ടുകൾ
സർദാർ പട്ടേൽ സ്റ്റാച്യൂ റോഡിൽ മുകേഷ് മുറുക്കി തുപ്പുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്ത് ഇങ്ങനെ ഒരു നടപടി സ്വീകരിക്കുന്നതാണ് ആദ്യമായാണെന്നാണ് കോർപ്പറേഷന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഈയിടെ അഹമ്മദാബാദിനെ തിരഞ്ഞെടുത്തിരുന്നു.