sri-lanka-lifted-curfew

കൊളമ്പോ: സ്ഫോടനത്തിന് ശേഷം ശ്രീലങ്കയിലാകമാനം ഏർപ്പെടുത്തിയിരുന്ന രാത്രി നിരോധനാഞ്ജ പിൻവലിച്ചു. എന്നാൽ, കഴിഞ്ഞദിവസം ഏറ്റുമുട്ടൽ നടന്ന കൽമുന, സമ്മാൻതുറ, ചവലക്കട എന്നീ പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ട് അഞ്ച് മുതൽ നിരോധനാഞ്ജ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച രണ്ട് ഭീകരരുടെ സഹോദരനായ ഇബ്രാഹിം മൊഹമ്മദ് ഇഫ്രാൻ അഹമ്മദിനെ ആയുധങ്ങൾ കൈവശം സൂക്ഷിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ, ചാവേറുകളിലൊരാളായ മുഹമ്മദ് സഹ്റാൻ ഹാഷിമിന്റെ ഭാര്യയേയും മകനേയും സയിൻതാമരുഡുവിലുള്ള ഭീകരരുടെ താവളത്തിൽ നിന്ന് റെയ്ഡിനിടെ പൊലീസ് രക്ഷപ്പെടുത്തി. സഹ്‌റാന്റെ സഹോദരിയാണ് ഇവരെ തിരിച്ചറിഞ്ഞത്.