കൊച്ചി: എറണാകുളം ജില്ലയിലെ ശാന്തിവനം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബിയുടെ വിശദീകരണം. പദ്ധതിക്ക് വേണ്ടി മരങ്ങൾ മുറിക്കേണ്ടി വരില്ല. നിലവിലെ റൂട്ട് പ്ലാൻ ജില്ലാ കളക്ടറും ഹൈക്കോടതിയും അംഗീകരിച്ചതാണെന്നും കെ.എസ്ൽഇ.ബി വാർത്താക്കുറിപ്പിൽ അറിയിച്ചു. അടിസ്ഥാനരഹിതമായ പരാതികൾ ഉന്നയിച്ചു ചിലർ നാടിന്റെ വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
കെ.എസ്.ഇ.ബിയുടെ 110 കെവി വൈദ്യുത ടവർ നിർമ്മാണത്തിന് വേണ്ടി ശാന്തിവനത്തിലെ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റുവെന്ന് ആരോപിച്ച് സംസ്ഥാനത്തെ സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വൈദ്യുത ടവർ നിർമ്മിക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തിനെതിരെ ശാന്തിവനത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം.