സോഷ്യൽ മീഡിയയുടെ എന്തും വെെറലാകുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ചില കാര്യങ്ങൾ കണ്ടാൽ നമ്മുടെ മനസിൽ എന്നും അത് തങ്ങി നിൽക്കും. അങ്ങിനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. മെെക്ക് ടെസ്റ്റ് ചെയ്യുന്നതിനിടെ പന്തലുപണിക്ക് വന്ന ചെറുപ്പക്കാരന്റെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കെെയ്യടി നേടുന്നത്.
'തുള്ളാതെ മനവും തുള്ളും' എന്ന ചിത്രത്തിലെ ഇന്നിസൈ പാടി വരും എന്ന ഗാനമാണ് യുവാവ് അതിമനോഹരമായി പാടുന്നത്. അവിടെയുള്ള ആരോ അത് വീഡിയോയിൽ പകർത്തുകയായിരുന്നു. ആദ്യം ഒരു ശ്രമം നടത്തിയപ്പോൾ ചുറ്റും നിന്നവർ ബാക്കി കൂടി പാടാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു. തുടർന്ന് യുവാവ് പാട്ട് മുഴുവൻ പാടി. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് വീഡിയോ പെട്ടെന്നാണ് വെെറലായത്.