തനിക്കൊപ്പം പരസ്യചിത്രത്തിൽ അഭിനയിച്ച നടൻ തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറാണെന്ന് വൈകിയാണ് അറിഞ്ഞതെന്ന് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. അടുത്തിടെ ഒരു ചാനലിലെ ചാറ്റ് ഷോയിൽ സംസാരിക്കവേ ആയിരുന്നു കത്രീന കൈഫ് ഇക്കാര്യം പറഞ്ഞത്. തമിഴ് സൂപ്പർതാരം ഇളയദളപതി വിജയിനെക്കുറിച്ചായിരുന്നു കത്രീനയുടെ തുറന്നുപറച്ചിൽ. വിജയ്ക്കൊപ്പം ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവമാണ് കത്രീന പങ്കുവച്ചത്.
കൊക്കകോളയുടെ പരസ്യ ചിത്രീകരണ സമയത്തായിരുന്നു സംഭവം.വിജയ് തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ ആണെന്ന് വളരെ വൈകിയാണ് താൻ അറിഞ്ഞതെന്നും വളരെ ലാളിത്യം നിറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹമെന്നും കത്രീന കൈഫ് പറയുന്നു. ഊട്ടിയിൽ വെച്ചായിരുന്നു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. ഒരു ദിവസം ഷൂട്ടിംഗിനിടയിൽ ഞാൻ നിലത്തിരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ മുന്നിൽ രണ്ട് കാൽപ്പാദങ്ങൾ ഞാൻ കാണുന്നത്. അത് വിജയ് ആയിരിക്കുമെന്ന താൻ പ്രതീക്ഷിച്ചിരുന്നില്ല. വേറെ ആരെങ്കിലും ആയിരിക്കുമെന്നാണ് വിചാരിച്ചത്. അതിനാൽ തലയുയർത്തി നോക്കിയതുമില്ല. ഞാൻ വീണ്ടും ഫോണിൽ നോക്കിയിരുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും അയാൾ അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. അവസാനം ഞാൻ മുഖമുയർത്തി നോക്കി. ഞങ്ങൾക്കൊപ്പം പരസ്യത്തിൽ അഭിനയിച്ച ആ മനുഷ്യനെയാണ് കണ്ടത്. അദ്ദേഹം തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറാണ്, പേര് വിജയ്. വളരയെറെ വിനയമുളള ഒരാളായിരുന്നു അദ്ദേഹം. എന്നെ ബുദ്ധിമുട്ടിക്കാതെ യാത്ര പറയാനായി വന്ന വിജയ് ആ നേരമത്രയും അവിടെ കാത്തുനില്‍ക്കുകയായിരുന്നു. കത്രീന കൈഫ് പറഞ്ഞു.
തെന്നിന്ത്യൻ സിനിമകളിലും മുൻപ് സജീവമായി അഭിനയിച്ച താരമായിരുന്നു കത്രീന കൈഫ്. തെലുങ്കിലും മലയാളത്തിലുമായി അഭിനയിച്ച നടി സൂപ്പർതാരങ്ങൾക്കൊപ്പമായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചിരുന്നത്.