പോൺ വീഡിയോ അമിതമായി കണുന്നത് വ്യക്തികളുടെ ലെെംഗിക ജീവിതത്തിൽ മോശമായ തരത്തിലാണ് സ്വാധീനിക്കുന്നത്. പുരുഷൻമാണ് ഇത്തരത്തിലുള്ള വീഡിയോകൾ കൂടുതലായി കാണുന്നതെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇതിലൂടെ മാനസികമായും ശാരീരികമായും നിരവധി പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം വ്യാപകമാവുകയും ഇന്റർനെറ്റ് ഡാറ്റയ്ക്ക് ചെലവ് കുറയുകയും ചെയ്തതോടെ പോൺസൈറ്റുകൾ സന്ദർശിക്കുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ് ഉണ്ടായത്.
അമിതമായ അശ്ലീല വീഡിയോകൾ കാണുന്നതിലൂടെ പങ്കാളിമുമായുള്ള ലെെംഗിക ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. പങ്കാളിയുമായി ബന്ധപ്പെടുമ്പോൾ സ്ഖലനം വൈകുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഉത്തേജനമോ ഉദ്ധാരണമോ ലഭിക്കാതിരിക്കുകയും ചെയ്യുന്നു.
ക്രമേണ പങ്കാളിയുമായുള്ള ലെെംഗിക ബന്ധത്തിൽ താൽപര്യം കുറയുന്നു. അവസാനം പങ്കാളിയിൽ നിന്നും മാത്രമല്ല, പോണിൽ നിന്നുപോലും ഉത്തേജനമോ ഉദ്ധാരണമോ കിട്ടാതാവുന്നു. ലൈംഗികാനുഭവങ്ങളിലൂടെ കടന്നുപോവുമ്പോൾ നമുക്ക് ആനന്ദം തോന്നുന്നത് ന്യൂക്ലിയസ് അക്യുമ്പൻസ് എന്ന മസ്തിഷകഭാഗത്ത് ഡോപമിൻ എന്ന നാഡീരസം സ്രവിക്കപ്പെടുന്നതിനാലാണ്. ചെറുപ്പകാലത്ത് അടിമപ്പെടുന്ന കൗമാരക്കാരിലും ഈ പ്രശ്നം അലട്ടുന്നുണ്ട്.