ബംഗളൂരു: വിവി പാറ്റ് വോട്ടിംഗ് യന്ത്രങ്ങൾ നിർമ്മിച്ചു നൽകാൻ ഇന്ത്യയ്‌ക്ക് കരാർ നൽകി ദക്ഷിണാഫ്രിക്കൻ രാജ്യമായ നമീബ. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡാണ് (ഭെൽ) വോട്ടിംഗ് യന്ത്രങ്ങൾ നിർമ്മിച്ചു നൽകുക. 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ ഭെൽ തന്നെയാണ് നമീബയ്‌ക്ക് വോട്ടിംഗ് യന്ത്രങ്ങൾ നിർമ്മിച്ചു നൽകിയത്. ഒരു കോടി ഡോളറിന്റെതായിരുന്നു അന്നത്തെ കരാർ.
നിലവിലുള്ള ഇലക്‌ട്രോണിക് യന്ത്രങ്ങൾ വിവിപാറ്റ് സംവിധാനത്തോടെ പരിഷ്‌കരിച്ച് നൽകാനും നമീബിയ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബറിന് മുമ്പ് ഇവ നൽകണമെന്നാണ് ആവശ്യം. 2014ൽ 6000 വോട്ടിംഗ് യന്ത്രങ്ങളാണ് ഇന്ത്യ നമീബിയയ്‌ക്ക് നൽകിയത്. ഇപ്പോൾ കൂടുതൽ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഭെൽ അധികൃതർ വ്യക്തമാക്കി.