വയനാട്: വയനാട്ടിൽ കുരങ്ങ് പനി ബാധിച്ച് ഒരാൾ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്. കർണാടകയിൽ ജോലിക്ക് പോയപ്പോഴാണ് ഇയാൾക്ക് കുരങ്ങുപനി ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കർണാടകയിലെ ബൈരക്കുപ്പയിൽ സ്ഥിരതാമസക്കാരനായിരുന്നു ഇയാൾ. ജില്ലയിൽ നേരത്തേയും കുരങ്ങുപനി മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതുവരെ ആറോളം പേർക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്.