വാഷിംഗ്ടൺ: റസലിംഗ് താരം നിക്കി ബല്ലയ്ക്ക് പുതിയ കാമുകനെ കിട്ടി. ഇരുവരും ബീച്ചിൽ കറങ്ങുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പക്ഷേ, ഇതിനെക്കുറിച്ച് നിക്കി ഒരക്ഷരം മിണ്ടുന്നില്ല. അടുത്തിടെ റസലിംഗിൽ നിന്ന് വിരമിച്ച ശേഷമാണ് നിക്കിക്ക് പുതിയ കാമുകനെ കിട്ടിയതെന്നാണ് റിപ്പോർട്ട്. പഴയകാമുകനെ വേണ്ടെന്നുവയ്ക്കാനുള്ള കാരണം എന്താണെന്നും വ്യക്തമല്ല. ഇക്കഴിഞ്ഞ മാർച്ചിലാണ് നിക്കിയും ഇരട്ട സഹോദരി ബ്രൈ ബെല്ലയും റസലിംഗിൽ നിന്ന് വിരമിച്ചത്.
വിരമിച്ചതോടെ ഇരുവരുടെയും സോഷ്യൽമീഡിയ ഫോളവേഴ്സിന്റെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്. ഇക്കണക്കിന് മുന്നോട്ടുപോയാൽ പ്രശ്നം ഗുരുതരമാകുമെന്ന് മനസിലാക്കി സഹോദരിമാർ ബിക്കിനി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. കറുപ്പും പിങ്കും നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് സുന്ദരിമാരായാണ് ചിത്രങ്ങൾക്ക് പോസു ചെയ്തത്. പക്ഷേ, പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. ഇൗ ചിത്രങ്ങളെക്കാൾ ഞെട്ടിപ്പ് ചിത്രങ്ങൾ ഇരുവരും നേരത്തേ പോസ്റ്റു ചെയ്തിട്ടുണ്ട്. അതാണ് തിരിച്ചടിയായത്. സാന്നിദ്ധ്യം അറിയിക്കാൻ ഇത്തരം തരംതാണ പരിപാടികൾ ചെയ്യരുതെന്നാണ് ആരാധകരുടെ ഉപദേശം.
റസലിംഗിൽ തുടരാൻ ശരീരം അനുവദിക്കാത്തതിനാൽ വിരമിക്കുന്നു എന്നാണ് സഹോദരിമാർ വിരമിക്കൽ പ്രഖ്യാപനത്തിൽ പറഞ്ഞത്. കഴിഞ്ഞവർഷം മുതൽ ഇരുവരുടെയും പെർഫോമൻസിനെക്കുറിച്ച് ആരാധകർക്ക് അത്ര മതിപ്പില്ല. സോഷ്യൽ മീഡിയയിൽ ഫോളവേഴ്സിന്റെ എണ്ണം കുറഞ്ഞതിന് കാരണങ്ങളിലൊന്ന് ഇതാണന്നാണ് വിലയിരുത്തുന്നത്. മുപ്പത്തഞ്ചുവയസാണ് സഹോദരിമാർക്ക്.