actors

മുംബയ്: നാലാംഘട്ട പോളിംഗിൽ വോട്ടുചെയ്യാനെത്തിയത് ബോളിവുഡിലെയടക്കം വൻതാരനിര. ആമിർഖാൻ,​ ഭാര്യ കിരൺ റാവു,​ അജയ് ദേവ്ഗൺ,​ കാജോൽ,​ ദിയ മിർസ,​ രേഖ,​ മാധുരി ദീക്ഷിത്,​ പ്രിയങ്ക ചോപ്ര,​ സോണാലി ബേന്ദ്ര,​ ടൈഗർ ഷെറോഫ്,​ വരുൺ ധവാൻ തുടങ്ങിയവരാണ് മുംബയിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടുചെയ്യാനെത്തിയത്. അമിതാഭ് ബച്ചനും ജയ ബച്ചനും ഐശ്വര്യക്കും അഭിഷേകിനൊപ്പമാണ് വോട്ടുചെയ്യാനെത്തിയത്.

അനിൽ അംബാനി,​ മഹീന്ദ്രഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര,​ ടാറ്റാസൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ,​ ആർ.ബി.ഐ ഗവർണർ ശശികാന്ത് ദാസ് തുടങ്ങിയവരും ഇന്നലെ വോട്ടുചെയ്ത പ്രമുഖരിൽപെടുന്നു. എണ്ണപ്പെടുന്ന ശബ്ദമാണ് ഓരോവോട്ടും എന്നാണ് വോട്ടുരേഖപ്പെടുത്തിയതിന് ശേഷം പ്രിയങ്ക ചോപ്ര ട്വിറ്ററിൽ കുറിച്ചത്.