ഇന്നത്തെ ആഗോളവത്കൃത യുഗത്തിൽ ഓരോ വ്യക്തിയുടേയും നിരവധി വ്യക്തിഗത വിവരങ്ങളാണ് ഇന്റർകണക്ടിവിറ്റിയിലൂടെ മറ്റുള്ളവരിലെത്തുന്നത്. ഫോട്ടോ, ഇ-മെയിൽ, വോയിസ്സ് മെസ്സേജ് മുതലായവയെല്ലാം ഓപ്പൺ നെറ്റ് വർക്കിലെത്തുന്നു. ഇത്തരം ഡാറ്റയുടെ സുരക്ഷിതത്വം ചോദ്യചിഹ്നമായി നിലനിൽക്കുന്നു.
അടുത്തയിടെയാണ് എന്റെ തൃശ്ശൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ എസ്.ബി. അക്കൗിൽ നിന്നും കയ്യിലിരുന്ന എ.ടി.എം. കാർഡിന്റെ നമ്പർ ഉപയോഗിച്ച് ഒരു വിരുതൻ റാഞ്ചിയിൽ നിന്നും 49,920/- രൂപയെടുത്തത് .എന്റെ എ.ടി.എം. പാസ്‌വേർഡും, സി.വി.വി, OTP നമ്പറുമില്ലാതെ നടത്തുന്ന ഇത്തരം പണമിടപാടുകൾ സൈബർ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നു. ഇതിന് വ്യക്തമായ മറുപടി നൽകാൻ ബാങ്കുകൾക്ക് സാധിക്കുന്നില്ല എന്നത് കുറ്റവാളികളുടെ പ്രവർത്തനം സുഗമമാക്കുന്നു. ഇത് നാളെ ആർക്കും സംഭവിക്കാം!.തുക നഷ്ടപ്പെട്ട വിവരം മറ്റുള്ളവരെ അറിയിക്കുന്നവരും, പരാതിപ്പെടുന്നവരും ഏറെയുണ്ടെങ്കെിലും കാര്യമായ പരിഹാര മാർഗ്ഗങ്ങളൊന്നും അധികാരികൾ അനുവർത്തിക്കുന്നില്ല .
വ്യക്തികൾക്കുള്ള സൈബർ സുരക്ഷ ഏറെ പ്രാധാന്യമേറിയതാണ്. ഡിജിറ്റലൈസേ ഷൻ പൂർണ്ണമായി പ്രാവർത്തികമാക്കാൻ നോട്ട് റദ്ദാക്കിയ ശേഷം നാം ധൃതിപിടിച്ചപ്പോൾ ഒരു പക്ഷെ സൈബർ സുരക്ഷയൊരുക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നു വേണം കരുതാൻ . സൈബർ കുറ്റകൃത്യങ്ങൾ അനുദിനം വർദ്ധിച്ചു വരികയാണ്. ആരോഗ്യം, ബാങ്കിംഗ്, മീഡിയ, ബിസിനസ്സ് മേഖലയിലുാകുന്ന ബൃഹത് ഡാറ്റകൾ വ്യാവസായികമായി പ്രയോജനപ്പെടുത്തു ന്നതും, ഇ-കോമ്മേഴ്സ് വിപുലപ്പെടുന്നതും ഡാറ്റ ചോർച്ചയ്ക്ക് വഴിയൊരുക്കുന്നു.
സൈബർ കുറ്റകൃത്യത്തിന് പൊതുസ്വഭാവമില്ല. അത് സാങ്കേതികവിദ്യയ്ക്കപ്പുറത്താണ് വിപുലപ്പെടുന്നത്. സൈബർ സുരക്ഷ ഉറപ്പുവരുത്താനാകാതെ അധികാരികൾ വ്യാകുലപ്പെടുന്നു . സിസ്റ്റംസ് ഇൻഫ്രാസ്ട്രക്ചർ ആന്റ് ഇവന്റ് മാനേജ്‌മെന്റ്, ഓട്ടമേറ്റഡ് പ്രക്രിയകൾ എന്നിവയിലെ പോരായ്മകൾ കുറ്റകൃത്യങ്ങൾ പെരുകാനിടവരുത്തുന്നു.
കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപുലപ്പെട്ട് വരുമ്പോൾ സൈബർ ഫ്രേം വർക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്തുന്നത് കുറ്റകൃത്യങ്ങൾ ക്കെതിരെ പ്രതിരോധശേഷി കൈവരിക്കാൻ സഹായിക്കും. ഭാവിയിൽ ഉയർന്നു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ വളരെ ഫലപ്രദമായ Cyber Secured Frame work ആവശ്യമാണ്.
ആന്റിവൈറസ് സോഫ്റ്റ് വെയറുകൾ, ഒപ്പ്, വൈറസുകൾ, ഡിസ്ഇൻഫെക്ഷൻ എന്നിവയ്‌ക്കെതിരെ ഉപയോഗിക്കാമെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ സെക്യൂരിറ്റിയിൽ ഉൾപ്പെടുത്തുന്നത് സൈബർ സുരക്ഷ ഉറപ്പുവരുത്തും.
സ്വഭാവം വിലയിരുത്തിയുള്ള മെഷീൻ ലേണിംഗ് സാങ്കേതിക വിദ്യ, മികച്ച സോഫ്റ്റ് വെയർ സ്വഭാവം എന്നിവ ഇവയിലുൾപ്പെടുത്തണം. ഡാറ്റ സയൻസ് അനുവർത്തിച്ചുള്ള customized data തരംതിരിവും ആവശ്യമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും, മെഷീൻ ലേണിംഗും സൈബർ കുറ്റകൃത്യങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിക്കും. ഇതിനായി മനുഷ്യബുദ്ധിയോടൊപ്പം പ്രവർത്തന മികവ്, പ്രാവീണ്യം, അൽഗോരിഥത്തിന്റെ ഉപയോഗം എന്നിവയ്ക്ക് ഊന്നൽ നൽകണം. ഫലപ്രദമായി ഉപയോഗിക്കാവുന്ന ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ കൂടുതൽ പ്രാവർത്തികമാക്കണം. ഇതിലൂടെ മാത്രമെ ഹൈടെക് സൈബർ കുറ്റകൃത്യങ്ങൾക്ക് സുസ്ഥിര പരിഹാരമുാക്കാൻ സാധിക്കൂ ! ഇതിനാവശ്യമായ ഗവേഷണ കേന്ദ്രങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകേതു്.
(ലേഖകൻ വെറ്ററിനറി സർവ്വകലാശാലയിലെ മുൻ ഡയറക്ടറും, ഇപ്പോൾ കോഴിക്കോട് UL-എഡ്യുക്കേഷൻ ഡയറക്ടറുമാണ്)