പുതുക്കിയ പരീക്ഷാതീയതി
മേയ് 3 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് (2015 സ്‌കീം) ഡിഗ്രി പരീക്ഷയുടെ 'EDU 08 – Assessment in Education' എന്ന പേപ്പർ മേയ് 10 ന് നടത്തും.
ടൈംടേബിൾ
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ മേജർ പ്രോജക്ട് ആൻഡ് വൈവാവോസി മേയ് 2, 3 തീയതികളിൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ഡിസംബർ 2018, ഫെബ്രുവരി 2019 ൽ നടത്തിയ ഒന്നും രണ്ടും വർഷ എം.എ പൊളിറ്റിക്കൽ സയൻസ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2008 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി മേയ് 17 വരെ അപേക്ഷിക്കാം. കരട് മാർക്ക്ലിസ്റ്റ് വെബ്‌സൈറ്റിൽ.