news

1. കാസര്‍കോട് പിലാത്തറ എ.യു.പി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മൂന്ന് പേര്‍ കള്ളവോട്ട് ചെയ്തു. പത്മിനി, സുമയ്യ, സെലീന എന്നിവര്‍ രണ്ട് തവണ വോട്ട് ചെയ്തു. സി.പി.എം പഞ്ചായത്ത് അംഗം സെലീന വോട്ട് ചെയ്തത് സ്വന്തം ബൂത്തില്‍ അല്ലെന്ന് കണ്ടെത്തി. മൂന്ന് പേര്‍ക്ക് എതിരെയും ക്രിമിനല്‍ കേസ് എടുക്കാന്‍ വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

2. രാവിലെ 11 മണിക്ക് ശേഷം യു.ഡി.എഫിന്റെ പോളിംഗ് ഏജന്റുമാര്‍ ഇല്ലായിരുന്നു. കള്ളവോട്ടിന് സഹായിച്ചത് എല്‍.ഡി.എഫിന്റെ പോളിംഗ് ഏജന്റ്. പ്രിസൈഡിംഗ് ഓഫീസര്‍ ചട്ടങ്ങള്‍ പാലിച്ചില്ല. കള്ളവോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തോ എന്ന് അന്വേഷിക്കുമെന്നും ടിക്കാറാം മീണ. കള്ളവോട്ട് ചെയ്തവര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് നടന്നത് ഓപ്പണ്‍ വോട്ടാണ് നടന്നത് എന്ന് സി.പി.എം വാദം ടിക്കാറാം മീണ തള്ളി. ഓപ്പണ്‍ വോട്ട് ഇല്ലെന്നും കംപാനിയന്‍ വോട്ടിന് വോട്ടര്‍ കൂടെ വരണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

3. കാസര്‍കോട് കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും. എം.പി സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും ശുപാര്‍ശ. വെബ്കാസ്റ്റിംഗ് നടത്തിയത് കള്ളവോട്ട് കണ്ടെത്താന്‍. കള്ളവോട്ട് ചെയ്യാന്‍ സഹായിച്ച എല്‍.ഡി.എഫിന്റെ പോളിംഗ് ഏജന്റിന് എതിരെയും നടപടി എടുക്കും. കണ്ണൂരില്‍ വെബ്കാസ്റ്റിംഗ് നടത്തിയത് കള്ളവോട്ട് കണ്ടെത്താന്‍. ബൂത്തില്‍ റീ പോളിംഗ് നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുക്കും. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കുമെന്നും പ്രതികരണം

4. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തീരുമാനം, ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതിനെ തുടര്‍ന്ന്. പാര്‍ട്ടി വലിയ അവസരമാണ് നല്‍കിയത്. അത് പൂര്‍ണ ഉത്തരവാദിത്തത്വതോടെ പൂര്‍ത്തിയാക്കണം എന്നുള്ളതിനാല്‍ ആണ് രാജി വച്ചതെന്ന് രമ്യ.

5. മത്സരിക്കുമ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോസ്റ്റില്‍ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യാനാകില്ല എന്നതു കൊണ്ട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാജി വയ്ക്കാനുള്ള അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് അനുവാദം ലഭിച്ചതമെന്നും പ്രതികരണം

6. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച ശൈലിയില്‍ മുസ്ലീംലീഗിന് അമര്‍ഷം. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പലപ്പോഴും നിഷ്‌ക്രിയം ആയിരുന്നു എന്ന് സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം. ഏറെ വൈകി ആണ് കോണ്‍ഗ്രസ് പ്രചരണം ആരംഭിച്ചത്. വടകരയും കോഴിക്കോട്ടും ഇത് ആദ്യഘട്ട പ്രചാരണത്തില്‍ പ്രതിഫലിച്ചു എന്നും സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍

7. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവോടെ യു.ഡി.എഫ് സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു എന്നും അത് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും എന്നും ലീഗിന്റെ അവകാശവാദം. ശബരിമല വിഷയത്തില്‍ നഷ്ടം ഉണ്ടായത് സി.പി.എം എന്നും ആ വോട്ടുകള്‍ കൂടി യു.ഡി.എഫില്‍ എത്തിയെന്നും ലീഗിന്റെ വിലയിരുത്തല്‍. അതേസമയം, ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കാന്‍ ആയെന്നും മുസ്ലീംലീഗ്

8. എം.പാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിന് എതിരെ സുപ്രീംകോടതിയെ സമീപിച്ച് കെ.എസ്.ആര്‍.ടി.സി. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കെ.എസ്.ആര്‍.ടി.സി അപ്പീല്‍ നല്‍കി. താതാക്കാലിക നിയമനം നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് അധികാരം ഉണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു

9. ഹൈക്കോടതി ഉത്തരവ് നടപ്പിലായാല്‍ ഏകദേശം 1500 എം.പാനല്‍ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും. കെ.എസ്.ആര്‍.ടി.സി സുപ്രീംകോടതിയെ സമീപിച്ചത്, ഡ്രൈവര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടാല്‍ സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യത്തില്‍. നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി എം.പാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു

10. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തല്‍. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും 40 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് വരാന്‍ തയ്യാറെടുക്കുന്നു എന്ന് പ്രധാനമന്ത്രി. ദീദിയുടെ എം.എല്‍.എമാര്‍ അവരെ ഉപേക്ഷിച്ച് പോവും എന്നും ബംഗാളിലെ സൊറംപൂരിലെ റാലിയില്‍ പ്രധാനമന്ത്രി. 2016-ലെ തിരഞ്ഞെടുപ്പില്‍ 294 സീറ്റില്‍ 211 ഇടത്ത് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 34 സീറ്റുകളും തൃണമൂല്‍ നേടിയിരുന്നു

11. അതേസമയം, മുന്നറിയിപ്പിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. മോദിക്ക് എതിരെ കുതിര കച്ചവടത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും എന്ന് തൃണമൂല്‍ രാജ്യസഭാ എം.പി ഡെറിക് ഓബ്രയന്‍. എം.എല്‍.എമാര്‍ പോയിട്ട് ഒരു മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പോലും ബി.ജെ.പിയിലേക്ക് വരില്ല. എക്സ്‌പൈറി ബാബു എന്ന് പ്രധാനമന്ത്രിയെ വിശേഷിപ്പിച്ച ഡെറിക് ഓ ബ്രയന്‍ മോദിയുടെ കാലാവധി ഉടന്‍ തീരും എന്നും ഓര്‍മ്മിപ്പിച്ചു