-recruitment-case

കൊല്ലം: മലപ്പുറം വണ്ടൂരിൽ ഐ.എസ് അനുഭാവികളുടെ യോഗം ചേർന്നതുമായി ബന്ധപ്പെട്ട കേസിൽ കിളികൊല്ലൂർ സ്വദേശിയെ തേടി എൻ.ഐ.എ സംഘം കൊല്ലത്തെത്തിയതായി സൂചന.

കേസിൽ പിടിയിലായ കാസർകോട് സ്വദേശിയിൽ നിന്നാണ് കിളികൊല്ലൂർ സ്വദേശിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കിളികൊല്ലൂരിലെത്തിയ ഉദ്യോഗസ്ഥർ നിരവധി കേസുകളിൽ പ്രതിയായ ഒരു വ്യക്തിയെക്കുറിച്ച് അന്വേഷിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തതായി വിവരമില്ല. അന്വേഷണം സംബന്ധിച്ച് സിറ്റി പൊലീസിന് വിവരം ലഭിച്ചിട്ടില്ല.