kunnamangalam-news

കുന്ദമംഗലം: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഇന്നലെ വൈകിട്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് രാജിക്കത്ത് സമർപ്പിച്ചത്. ആലത്തൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾതന്നെ തന്റെ ഭാവി പ്രവർത്തനമേഖല പൂർണമായും ആലത്തൂരിൽ കേന്ദ്രീകരിക്കുമെന്ന് രമ്യ വെളിപ്പെടുത്തിയിരുന്നു. ഇതിനായി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് രമ്യ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ആലത്തൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫിന്റെ വലിയ മുന്നേറ്റം കൂടി കണക്കിലെടുത്താണ് പാർട്ടി നേതൃത്വം രമ്യയുടെ ആവശ്യം പരിഗണിച്ചത്. നിലവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് 10ഉം എൽ.ഡി.എഫിന് 9ഉം അംഗങ്ങളാണുള്ളത്. രമ്യ മാറുന്നതോടെ സംവരണ സീറ്റായ ബ്ലോക്ക് പ‌ഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലവിലെ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ വിജിമുപ്രമ്മൽ ഏറ്റെടുക്കും.