കുണ്ടറ: തയ്യൽ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമത്തിനായി ന്യൂതനപദ്ധതികൾ ആരംഭിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ആൾ കേരള ടെയിലറിംഗ് അസോസിയേഷൻ കുണ്ടറയിൽ ആരംഭിക്കുന്ന സ്‌കൂൾ ഓഫ് ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് ടെക്‌നോളജിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തയ്യൽ തൊഴിലാളി ക്ഷേമനിധിയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. കുണ്ടറയിൽ ആരംഭിച്ച സെന്ററിന് സംസ്ഥാന സർക്കാരിന്റെ അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസി ഡവലപ്‌മെന്റിന്റെ അംഗീകാരം ലഭ്യമാക്കും. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
റയിൽവേ സ്റ്റേഷനു സമീപം എ. കെ. ടി. എ. ട്രസ്റ്റ് ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. മാനുക്കുട്ടൻ അധ്യക്ഷത വഹിച്ചു. എൻ. കെ.പ്രേമചന്ദ്രൻ എം. പി., മുൻ എം.പി. കെ. എൻ.ബാലഗോപാൽ, ബി. ജെ. പി. ന്യൂനപക്ഷസെൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. വി. സാബു, എ. കെ. ടി. എ. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സി. ബാബു, സംസ്ഥാന ട്രഷറർ ജി. കാർത്തികേയൻ, തമിഴ്‌നാട് ഘടകം ദേശീയ പ്രസിഡന്റ് അറുമുഖം, കെ. സുരേഷ് ബാബു ഇന്ദിര, രഞ്ജിത്ത് മനോഹർ, സി. എസ്. സാബു, സുജാതാ മോഹൻ തുടങ്ങിയവർ സംസാരിച്ചു.