മുംബയ്: മഹാരാഷ്ട്രയിലെ ഷിർദ്ദി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ സ്പൈസ് ജെറ്റ് വിമാനം റൺവേയിൽനിന്ന് തെന്നിമാറി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽനിന്ന് ഷിർദിയിലേക്ക് പോയ ബോയിംഗ് 737 വിമാനമാണ് ലാൻഡിംഗ് സ്പോട്ടിൽനിന്ന് ഏകദേശം 30-40 മീറ്ററോളം മാറി ലാൻഡ് ചെയ്തത്. ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലെ റൺവേ താത്കാലികമായി അടച്ചിട്ടു. ഇതേതുടർന്ന് ഷിർദ്ദി വിമാനത്താവളത്തിൽനിന്നുള്ള മറ്റു വിമാനസർവീസുകൾ പൂർണമായും തടസപ്പെട്ടു.