fake-vote-

കണ്ണൂർ: കാസർകോട്ട് കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചതിന് പിന്നാലെ യു.ഡി.എഫിനതിരെയും കള്ളവോട്ട് ആരോപണം ഉയരുന്നു. കണ്ണൂരിലെ. കല്യാശേരി മണ്ഡലത്തിൽ മാടായി 69ാം നമ്പർ ബൂത്തിൽ ലീഗ് പ്രവർത്തകർ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. എൽ.ഡി.എഫാണ് ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഓഫീസർ‌ക്ക് പരാതി നൽകിയത്. പുതിയങ്ങാടി ജമാ അത്ത് സ്കൂളിലെ ബൂത്ത് ലീഗുകാർ കൈയേറിയതായും ആരോപണമുണ്ട്.

മുസ്ലിം ലീഗ് പ്രവർത്തകരാണ് കള്ളവോട്ട് ചെയ്തതെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവർത്തകൻ 70ാം നമ്പർ ബൂത്തിലും ആഷിക് എന്നയാൾ 69ാം ബൂത്തിലും പലതവണ വോട്ട് ചെയ്തുവെന്നാണ് ആരോപണം. സംഭവത്തിൽ ഇടതുമുന്നണി തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നല്‍കി.