ശ്രീലങ്കയിലെ പൊതു ഇടങ്ങളിൽ മുഖാവരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. ഈസ്റ്റർ ദിനത്തിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്. തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മുഖം മറയ്ക്കാൻ പാടില്ല. രാജ്യസുരക്ഷയ്ക്ക് വേണ്ടിയാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.