isis

കൊച്ചി: ഐസിസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ കേസിൽ ഒരാളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ ചാവേറാക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നെന്നും ശ്രീലങ്കൻ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്ന സഹ്രാൻ ഹാഷിമുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും എൻ.ഐ.എ അറിയിച്ചു.

അതേസമയം,​ ശ്രീലങ്കയിൽ നടന്ന സ്ഫോടനങ്ങളിൽ റിയാസിന് നേരിട്ട് പങ്കില്ലെന്നും എൻ.ഐ.എ വ്യക്തമാക്കി. റിയാസിനെയും കാസർഗോഡ് സ്വദേശികളായ രണ്ട് പേരെയും എൻഐഎ ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ കസറ്റഡിയിലെടുത്തത്.

എന്നാൽ കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകളെ പോയതുമായി ബന്ധപ്പെട്ട് ഇവർക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ കണ്ടെത്തി. ഇന്ത്യയിൽ നിന്ന് ഐസിസിലേക്ക് പോയ ചിലർ റിയാസുമായി ബന്ധപ്പെട്ടതായി ചോദ്യം ചെയ്യലിൽ എൻ.ഐ.എക്ക് വിവരം ലഭിച്ചിട്ടുണ്ട്.