suraj

തിരുവനന്തപുരം: ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമായ ദശമൂലം ദാമുവിന്റെ പുതിയ വേർഷൻ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ദശമൂലം ദാമു ഇത്തവണ റസ്‌ലിംഗ് റിംഗിലാണ് തന്റെ കരുത്ത് തെളിയിച്ചിരിക്കുന്നത്. റിംഗിൽ എതിരാളിയെ മലർത്തിയടിക്കുന്ന ദാമുവിന്റെ വീഡിയോ സുരാജ് വെഞ്ഞാറമൂട് തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.

ട്രോൾ വീഡിയോ നിർമ്മിച്ച ശ്രീരാജിന് ഫേസ്ബുക്ക് പോസ്റ്റിൽ സുരാജ് നന്ദിയും പറഞ്ഞു. എഡിറ്റിംഗ് വിരുതിനെ നമിച്ചെന്നും സുരാജ് കുറിച്ചു.