leggins

ഗുവാഹത്തി: ലെഗിംഗ്സും ടീഷർട്ടും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി അസം ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി. ശ്രീമാന്ത ശങ്കർ ദേവ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസലർ ദീപിക ദേക ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്

.

കോളേജിലെ ജീവനക്കാർക്കായാണ് സർക്കുലർ കൊണ്ടു വന്നിരിക്കുന്നത്. 16 തരം വസ്ത്രങ്ങളും ചില തരം പാദരക്ഷകളും കോളേജിൽ ധരിക്കുന്നത് വിലക്കിയിട്ടുണ്ട് പാർട്ടികൾക്ക് ധരിക്കുന്നവ, പിക്നികിന് ധരിക്കുന്നവ, ടി ഷർട്ട്, ഇറുകിയ വസ്ത്രങ്ങൾ, നീളം കുറഞ്ഞവ, സുതാര്യമായവ, ഷോർട്സ്, പെഡൽ പുഷേഴ്സ്, ലെഗിങ്സ്, ടൈറ്റ്സ്, ജോഗിംഗ് പാന്റ്സ് എന്നീ വസ്ത്രങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇവ വഴിപിഴപ്പിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.

സ്ലിപ്പർ, പുരുഷന്മാർ ധരിക്കുന്ന സാൻഡൽസ് എന്നിവയ്ക്കും അധികം ആഭരണം ധരിക്കുന്നതിനും, മേക്കപ്പ് ഇടുന്നതിനും വിലക്കുണ്ട്.
നല്ല ജോലി അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സ്വഭാവത്തിൽ ഉയർന്ന നിലവാരം കൊണ്ടു വരുന്നതിനുമാണ് നിർദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇത് അനുസരിക്കാത്തവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അറിയിച്ചിരിക്കുന്നു.