ബോക്സോഫീസിൽ വിജയം നേടിയ ചങ്ക്സിന്റെ രണ്ടാം ഭാഗം വരുന്നു. ബാലു വർഗീസും ഹണിറോസും തന്നെയാണ് രണ്ടാംഭാഗത്തിലും എത്തുന്നത്. ചങ്ക്സ് 2 കൺക്ലൂഷൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ എഴുത്തു ജോലികൾ നടന്നുവരികയാണെന്നു സംവിധായകൻ ഒമർ ലുലു സിറ്റി കൗമുദിയോടു പറഞ്ഞു.
ഒരു പ്രമുഖ ബോളിവുഡ് താരം ചിത്രത്തിൽ അതിഥിയായി എത്തുന്നുണ്ട്. മേയ് ആദ്യവാരം ചിത്രീകരണം ആരംഭിക്കും. ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ അഭിനയിച്ചതിന് ശേഷം ഹണി റോസ് ചങ്ക്സ് 2 വിൽ ജോയിൻ ചെയ്യും.
ആദ്യഭാഗത്തിൽ അഭിനയിച്ച ധർമജൻ, ഗണപതി, വിശാഖ് നായർ, സിദ്ധിക്ക്, ലാല്‍, ഹരീഷ് കണാരൻ, മറീന മൈക്കിൾ എന്നിവരെല്ലാം തന്നെ ചങ്ക്സ് 2 വിലും ഉണ്ട്.