yeti

ന്യൂഡൽഹി: യതി എന്ന ഹിമമനുഷ്യന്റെ കാലടയാളങ്ങൾ കണ്ടെത്തിയെന്ന് ഇന്ത്യൻ സെെന്യത്തിന്റെ വെളിപ്പെടുത്തൽ. നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്തായാണ് കാൽപ്പാടുകൾ കണ്ടത്. ഇതിന്റെ ചിത്രങ്ങൾ സേനയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടു. എന്നാൽ,​ ഇതുസംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭ്യമല്ല.

മകുൽ ബേസ് ക്യാംപിന് സമീപത്ത് നിന്നായി 32*5 ഇഞ്ചുള്ള കാലടയാളമാണ് കണ്ടെത്തിയതെന്നാണ് സേന ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ട്വിറ്റിൽ പങ്കുവച്ച ചിത്രത്തിൽ ഒരു കാൽപാടുകൾ മാത്രമേ ഉള്ളൂ. പ്രത്യേക തരത്തിലുള്ള മഞ്ഞുമനുഷ്യനാണിതെന്നും,​ ഭീതിപ്പെടുത്തുന്നതും വലിപ്പം കൂടിയതുമാണ് ഈ രൂപമെന്നുമാണ് നിരീക്ഷണം. പരമ്പരാഗത നേപ്പാളി വിഭാഗത്തിൽപ്പെട്ടതാണ് ഇവ. രോമം നിറഞ്ഞതും ആൾക്കുരങ്ങിനെ പോലെയാണ് ഈ രൂപമെന്നും ഇവർ പറയുന്നു.

നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ പ്രദേശങ്ങളിൽ ജീവിക്കുന്നു എന്ന് പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവിയാണ് യതി.മെഹ്-ടെഹ് എന്നും ഇവ പ്രാദേശികമായി അറിയപ്പെടുന്നു.യതിയുടെ നിലനിൽപ്പ് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇത് ഒരു സങ്കൽപം മാത്രമായാണ്‌ ശാസ്ത്രലോകം കണക്കാക്കുന്നത്.

മിക്ക പര്യവേഷണങ്ങളിലും ഇത്തരം കാൽപ്പാടുകൾ ഹിമക്കട്ടകളിൽ കാണപ്പെട്ടതായി സെെന്യം പറയുന്നു. മുൻ കാലങ്ങളിൽ പലരും ഇത്തരം കാഴ്ചകൾ കണ്ടതായി പറഞ്ഞിരുന്നു. എന്നാൽ,​ ഇത് ഹിമക്കരടിയുടെതാണെന്നും ,മറ്റ് മൃഗങ്ങളുടെതാണെന്നുമായിരുന്നു വിലയിരുത്തൽ. അതേസമയം,​ യതിയുമായി ബന്ധപ്പെട്ട് പ്രാദേശിക കരടികളിൽ നിന്നും കണ്ടെത്താവുന്നതാണെന്നാണ് -ബഫലോ സർവകലാശാലയിലെ ഗവേഷകൻ പറയുന്നു. ഇതിന്റെ എല്ല്,​ തൊലി,​ മുടി,​പല്ല് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഇവർ പറഞ്ഞു.

ഏപ്രിൽ ഒമ്പതിന് സേനയുടെ പർവത നിരീക്ഷക സംഘമാണ് ഈ കാൽപ്പാടുകൾ കണ്ടതെന്നാണ് സേന അറിയിച്ചിരിക്കുന്നത്. 'ഇതാദ്യമായി ഇന്ത്യൻ ആർമി പർവതാരോഹണ-നിരീക്ഷക സംഘം പുരാണകഥയിലെ ഭീകരരൂപിയായ യതിയുടെ നിഗൂഢമായ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുകയാണ്. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുൺ നാഷണൽ പാർക്കിന് സമീപത്ത് കണ്ടതായി റിപ്പോർട്ടുകളുണ്ട്'. കാൽപ്പാടിന്റെ ചിത്രങ്ങൾക്കൊപ്പം ട്വിറ്ററിൽ സേന പുറത്തുവിട്ട വിവരങ്ങളാണിത്.