accident

മാവേലിക്കര: ബി.എഡ് വിദ്യാർത്ഥിനിയായ രശ്മി രഘുനാഥ് ഇന്നലെ വീട്ടിൽ നിന്നും പുറപ്പെട്ടത് കോളേജിൽ പോയി പരീക്ഷ എഴുതാനായിരുന്നു. എന്നാൽ അപകടത്തിന്റെ രൂപത്തിൽ വിധി പരീക്ഷയൊരുക്കി വഴിയിൽ കാത്തുനിൽക്കുകയായിരുന്നു.രശ്മി സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്നിൽ സ്വകാര്യ ബസിടിച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടറിന് മുകളിൽ കയറി ബസ് നിൽക്കുകയായിരുന്നു. മരണത്തിന്റെ വായിൽ നിന്നും കഷ്ടിച്ചാണ് രശ്മി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 9.25നു തഴക്കര ഓവർ ബ്രിഡ്ജ് ജംഗ്ഷനിൽ രഘുമോൻ എന്ന സ്വകാര്യ ബസ് രശ്മി സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്നിലിടിച്ച് മുന്നോട്ട് സ്‌കൂട്ടറിനെ വലിച്ച് നീക്കുകയായിരുന്നു. സ്റ്റോപ്പിൽ നിറുത്തി ആളെക്കയറ്റിയ ശേഷം മന്നോട്ടെടുത്ത ബസ് സ്‌കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് രശ്മി ബസിനടിയിലേക്ക് വീണു. ബസിനടിയിൽപ്പെട്ട രശ്മിയെ നാട്ടുകാർ വലിച്ചു പുറത്തെടുക്കുകയായിരുന്നു.


കൈകളിലും കാലിലും പരിക്കേറ്റ രശ്മിക്ക് ജില്ലാ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. പിന്നീട് രശ്മി കോളേജിലെത്തി പരീക്ഷയെഴുതി