balachandra-menon-

ഇതിഹാസ തുല്യരായ നിരവധി നടന്മാർ മലയാളസിനിമയ്‌ക്ക് സ്വന്തമായുണ്ട്. സത്യൻ, പ്രേംനസീർ, കൊട്ടാരക്കര ശ്രീധരൻ നായർ, തിക്കുറിശ്ശി, മധു, മമ്മൂട്ടി, മോഹൻലാൽ... അങ്ങനെ നീണ്ടുനിവർന്നികിടക്കുന്നതാണ് പകരം വയ്‌ക്കാൻ കഴിയാത്ത ആ അഭിനയപുംഗവ നിര. ഇവരിൽ തന്നെ ഏറെ വിസ്‌മയിപ്പിച്ച നടൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്. 'കൊട്ടാരക്കര' എന്ന കൊട്ടാരക്കര ശ്രീധരൻ നായർ എന്ന ഉത്തരം.

ഒരു നടനെന്ന രീതിയിൽ സർവദാ യോഗ്യനായിരുന്നു കൊട്ടാരക്കരയെന്ന് ബാലചന്ദ്രമേനോൻ പറയുന്നു. ആകാരം കൊണ്ടും ശബ്‌ദസൗകുമാര്യം കൊണ്ടും മലയാളസിനിമയ്‌ക്ക് ആദ്യമായി കൈവന്ന നടനായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ. ചെമ്മീൻ എന്ന സിനിമയിലെ ചെമ്പൻകുഞ്ഞിലൂടെയാണ് തന്നെ അദ്ദേഹം കീഴടിക്കിയതെന്നും, അഭിനയത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ മനസിലാക്കുന്ന ഒരു വിദ്യാ‌ർത്ഥിക്ക് ഒരു നടന്റെ സ്വാഭാവികമായ അഭിനയം, ശബ്‌ദ നിയന്ത്രണം എന്നിവ അറിയണമെന്നുണ്ടെങ്കിൽ ചെമ്പൻ കുഞ്ഞിനെ കണ്ടാൽ മതിയെന്നും ബാലചന്ദ്രമേനോൻ പറയുന്നു. സ്വന്തം യൂട്യൂബ് ചാനലായ ഫിലിമി ഫ്രൈ ഡേയ്‌സിലൂടെയായിരുന്നു അദ്ദേഹം മനസു തുറന്നത്. മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങളാണ് തനിക്ക് കൊട്ടാരക്കരയുമായുള്ളതെന്ന് മേനോൻ ഓർക്കുന്നു.

വീഡിയോ കാണാം-