-rahul-gandhi

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ആഭ്യന്തരമന്ത്രാലയം നോട്ടീസയച്ചു. വിദേശപൗരത്വം സംബന്ധിച്ച് ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി നൽകിയ പരാതിയുടെ അടസ്ഥാനത്തിലാണ്​ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസയച്ചത്. പൗരത്വം സംബന്ധിച്ച്​ നിലവിലെ സ്ഥിതി അറിയിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ബ്രിട്ടീഷ്​ പൗരനാണെന്നാണ്​ സ്വാമിയുടെ ആരോപണം. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ്​ നോട്ടീസ്​ അയച്ചിരിക്കുന്നത്​.