-rahul-gandhi

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിവാദത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അദ്ദേഹത്തിന് നോട്ടീസയച്ചു. വിദേശപൗരത്വം സംബന്ധിച്ച് ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസയച്ചത്. പൗരത്വം സംബന്ധിച്ച്​ നിലവിലെ സ്ഥിതി അറിയിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ബ്രിട്ടീഷ്​ പൗരനാണെന്നാണ്​ സ്വാമിയുടെ ആരോപണം. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ്​ നോട്ടീസ്​ അയച്ചിരിക്കുന്നത്​.

വിദേശ പൗരത്വവുമായി ബന്ധപ്പെട്ട സത്യാവസ്ഥ എന്താണെന്ന് രണ്ടാഴ്ചക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2003ൽ ബാക്‌ഡ്രോപ്പ് ലിമിറ്റഡ് എന്ന പേരിൽ യു.കെയിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിലെ ഒരു ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുൽ ഗാന്ധിയെന്നും സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ പറയുന്നു. അതിന്റെ ആന്വൽ റിപ്പോർട്ടിൽ താൻ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഈ വിഷയത്തിൽ സത്യാവസ്ഥ എന്താണെന്ന് രണ്ടാഴ്ചക്കുള്ളിൽ അറിയിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്.