ടോക്കിയോ: മയക്കു മരുന്ന് കേസിൽ ഐ.പി.എൽ ടീം ഉടമയും വ്യവസായ ഭീമനുമായ നെസ് വാദിയയെ രണ്ടു വർഷം തടവു ശിക്ഷയ്‌ക്ക് കോടതി വിധിച്ചു. ജപ്പാൻ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ മാർച്ചിലാണ് 25 ഗ്രാം കഞ്ചാവ് ഓയിലുമായി ജപ്പാൻ ദ്വീപായ ഹൊക്കൈഡോയിലെ ചിറ്റോസ് വിമാനത്താവളത്തിൽ വച്ച് നെസ് വാദിയയെ അധികൃതർ പിടികൂടുന്നത്.
വ്യവസായ ഭീമനായ നുസ്‌ലി വാദിയയുടെ മൂത്തമകനാണ് നെസ് വാദിയ. ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകളിലൊന്നായ പഞ്ചാബ് കിംഗ്സ് ഇലവന്റെ ഉടമ കൂടിയായ നെസ്, 283 ഗ്രൂപ്പുകളായി പരന്നു കിടക്കുന്ന വാദിയ ഗ്രൂപ്പിന്റെ അവകാശി കൂടിയാണ്. ജപ്പാൻ കോടതി ശക്ഷ വിധിച്ചെങ്കിലും ഇപ്പോൾ ഇന്ത്യയിൽ തന്നെയാണ് നെസ് വാദിയ.