ചെന്നെെ: പുതുച്ചേരി ലഫ് ഗവർണർ കിരൺ ബേദിക്കെതിരെ മദ്രാസ് ഹെെക്കോടതിയുടെ ഉത്തരവ്. ലഫ്.ഗവർണർ സർക്കാരിന്റെ ദെെനംദിനകാര്യങ്ങളിൽ ഇടപെടരുതെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. കേന്ദ്ര സർക്കാർ നൽകിയ പ്രത്യേക അധികാരമാണ് റദ്ദാക്കിയത്.പുതുച്ചേരി സർക്കാരിൽ നിന്ന് ദൈനംദിന റിപ്പോർട്ട് വാങ്ങുന്നതിന് കേന്ദ്രസർക്കാർ നൽകിയ അനുമതിയായിരുന്നു ഇത്. കോൺഗ്രസ് നേതാവ് ലക്ഷ്മി നാരായണൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരും ലഫ്റ്റനന്റ് ഗവർണർ കിരൺബേദിയും തമ്മിലുളള തർക്കങ്ങൾ രൂക്ഷമായിരുന്നു.
സർക്കാർ പദ്ധതികളുടെ ഫയലുകൾ ഗവർണറുടെ ഓഫീസിൽ കെട്ടിക്കിടക്കുകയാണെന്നും പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി. നാരായണ സ്വാമി നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇതിൽ തീർപ്പുണ്ടാക്കാൻ മുഖ്യമന്ത്രി ഗവർണറുടെ ഓഫീസിനു മുന്നിൽ സമരം നടത്തുകയും ചെയ്തിരുന്നു.