ദുബായ്: മലയാളം മൂസിക് ക്ലബ്ബിന്റെയും എം.എം.സി ഈവന്റ് മാനേജമെന്റിന്റെയും ആഭിമുഖ്യത്തിൽ എം.എം.സി സ്റ്റാർ സിംഗർ ജൂനിയർ ഗ്രാൻഡ് ഫിനാലെയും പുതുതായി രൂപീകൃതമായ എം.എം.സി ഈവന്റ് മാനേജ്മെന്റിന്റെ ഔപചാരികമായ ഉദ്ഘാടനവും നടന്നു. പ്രശസ്ത പിന്നണി ഗായിക ലതിക ടീച്ചർ ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു. ദുബായിലെ ഗൾഫ് മോഡൽ സ്‌കൂളിലാണ് ചടങ്ങ് നടന്നത്.
10 മത്സരാർത്ഥികളാണ് ഗ്രാൻഡ് ഫിനാലെയിൽ ഉണ്ടായിരുന്നത്. അബുദാബിയിൽ നിന്നുള്ള കാവ്യ നാരായണും ഷാർജയിൽ നിന്നും ദേവനന്ദ രാജേഷ് മേനോനും ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനത്ത് ദുബായിൽ നിന്നും ദിഷാ പ്രകാശും മൂന്നാം സ്ഥാനത്ത് അബുദാബിയിൽ നിന്നും നൂറാ നിയാസും എത്തി. വിജയികൾ ലതിക ടീച്ചറിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.