1. കാസര്‍കോഡ്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ മുസ്ലീം ലീഗ് കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം. ലീഗിന് എതിരായ ആരോപണം ഗുരുതരമെന്ന് ടിക്കാറാം മീണ. നേരത്തെ കിട്ടിയ പരാതികള്‍ പരിശോധിച്ചു. പൊലീസിന്റെ പോസ്റ്റല്‍ വോട്ടിലെ ക്രമക്കേടിനെ കുറിച്ച് അറിയില്ലെന്നും പ്രതികരണം
2. ലീഗിന് എതിരായ കള്ളവോട്ട് ആരോപണം നേതൃത്വം പരിശോധിക്കുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ജില്ലാ നേതൃത്വത്തോട് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ട് ചെയ്ത വ്യക്തി ലീഗ് പ്രവര്‍ത്തകനാണോ എന്ന് വ്യക്തമല്ല. കള്ളവോട്ട് എന്ന് തെളിഞ്ഞാല്‍ നടപടിക്ക് മടിക്കില്ല. പോളിംഗില്‍ അസ്വാഭാവിക ഉള്ള ബൂത്തുകളില്‍ റീ പോളിംഗ നടത്താന്‍ തയ്യാറാണ്. ഇത് തിരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനിക്കേണ്ടത് എന്നും പ്രതികരണം 3. വിശദീകരണവുമായി മുസ്ലീം ലീഗ് രംഗത്ത് എത്തിയത്, കാസര്‍കോട് മണ്ഡലത്തില്‍ യു.ഡി.എഫും കള്ളവോട്ട് ചെയ്‌തെന്ന തെളിവുകള്‍ ഇടത് മുന്നണി പുറത്ത് വിട്ടതോടെ. അതിനിടെ, പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്തംഗം എന്‍.പി സലീനയുടെ അംഗത്വം റദ്ദാക്കുന്നതിന് സങ്കീര്‍ണതകളേറെ. ക്രിമിനല്‍ കേസിന്റെ അടിസ്ഥാനത്തില്‍ മാത്രം അംഗത്വം റദ്ദാക്കാനാവില്ല. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യം സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ പരിശോധിക്കും ആവശ്യമെങ്കില്‍ നിയമോപദേശം തേടാനും നീക്കം 4. കള്ളവോട്ട് ആരോപണം കനക്കുന്നതിനിടെ, പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റിലും കള്ളവോട്ടെന്ന് ആരോപണം. പോസ്റ്റല്‍ വോട്ടുകളില്‍ തിരിമറി നടന്നതായി കണ്ടെത്തല്‍. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യുന്നത് അസോസിയേഷന്‍ നേതാക്കള്‍ എന്ന് സൂചന. ഇത് സംബന്ധിച്ച പൊലീസുകാരുടെ സംഭാഷണം പുറത്ത്. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ അസോസിയേഷന്‍ ശേഖരിക്കുന്നതായി പരാതി. പോസ്റ്റല്‍ വോട്ടുകള്‍ നല്‍കണമെന്ന് സ്ഥിരീകരിക്കുന്ന ശബദ് രേഖ പുറത്ത് വന്നു. 2. അതേസമയം, ആരോപണം നിഷേധിച്ച് പൊലീസ് അസോസിയേഷന്‍. സംഘടനയ്ക്ക് ഇതില്‍ ബന്ധമില്ലെന്ന് പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയുള്ള പൊലീസ് കമാന്‍ഡോകള്‍ക്ക് കിട്ടിയ ഒരു സഹപ്രവര്‍ത്തകന്റെ ഓഡിയോ സന്ദേശമാണ് കള്ളവോട്ടിലെ വിവരങ്ങള്‍ പുറത്ത് വരാന്‍ കാരണമായത്. പോസ്റ്റല്‍ വോട്ടു ചെയ്യുന്ന പൊലീസുകാര്‍ക്ക് ഇഷ്ടമുള്ള വിലാസത്തില്‍ ബാലറ്റു പേപ്പര്‍ വരുത്താം. പൊലീസ് അസോസിയേഷന്‍ നിയന്ത്രിക്കുന്ന ഇടത് അനുകൂലികളുടെ ഇടപെടല്‍ ഇത് മുതലെടുത്ത് 5. കേരളത്തില്‍ പുതുവര്‍ഷ ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ കസ്റ്റിഡിയിലുള്ള റിയാസ് അബൂബക്കറിന്റെ വെളിപ്പെടുത്തല്‍. ചാവേര്‍ ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയത്, കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്നവര്‍. സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാന്‍ റിയാസിനോട് ആവശ്യപ്പെട്ടു. വിദേശികള്‍ ഒത്തുകൂടുന്ന സ്ഥലത്ത് ചാവേര്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. കൊച്ചി അടക്കമുള്ള നഗരങ്ങളെ ലക്ഷ്യം വച്ചെങ്കിലും കൂടെ ഉള്ളവര്‍ പിന്തുണച്ചില്ലെന്നും റിയാസിന്റെ മൊഴി 6. എന്‍.ഐ.എ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നത്. ആക്രമണത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ആണ് റിയാസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി ദേശീയ അന്വേഷണ ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പാലക്കാട് സ്വദേശിയായ റിയാസിന് ഭീകരരുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. റിയാസിനെയും കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പേരെയും എന്‍.ഐ.എ ചോദ്യം ചെയ്ത് വരികയാണ്. 7. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍.ഐ.എ. എന്നാല്‍ കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകള്‍ പോയതുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ ആസൂത്രകന്‍ സഹ്റാന്‍ ഹാഷിമിന്റെ ആരാധകന്‍ ആയിരുന്നു റിയാസെന്നും എന്‍.ഐ.എ 8. അധിക വോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് റീ പോളിംഗ് പ്രഖ്യാപിച്ച എറണാകുളം ലോക്സഭ മണ്ഡലത്തിലെ 83ാം നമ്പര്‍ ബൂത്തില്‍ പോളിംഗ് പുരോഗമിക്കുന്നു. ഏപ്രില്‍ 23ന് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീ പോളിംഗ് നടത്തുന്നത്. പോള്‍ ചെയ്തതിനെക്കാള്‍ 43 വോട്ടുകള്‍ മെഷീനില്‍ അധികം കണ്ടെത്തുകയായിരുന്നു. രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6ന് അവസാനിക്കും. 9. 925 വോട്ടര്‍മാരുള്ള ബൂത്തില്‍ കഴിഞ്ഞ തവണ 715 പേരാണ് വോട്ട് ചെയ്തത്. മോക്ക് പോളിംഗില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ പോളിംഗ് തുടങ്ങും മുമ്പ് നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിട്ടു പോയതോടെയാണ് ഇ.വി.എമ്മില്‍ അധിക വോട്ട് കണ്ടെത്തിയത്. തുടര്‍ന്ന് റീപോളിംഗ് നടത്തണമെന്ന സ്ഥാനാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത് 10. കേരളത്തെ ഭീതിയിലാക്കിയ ഫോനി ചുഴലിക്കാറ്റ് ഒഡീഷ് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഫോനിയുടെ സഞ്ചാര പാത ഇന്ത്യന്‍ തീരത്ത് നിന്ന് 950 കിലോമീറ്റര്‍ അകലെ. കേരളം ചുഴലിക്കാറ്റിന്റെ പരിധിയില്‍ ഇല്ലെങ്കിലും ഫോനിയുടെ പ്രഭാവം മൂലം സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കനത്ത കാറ്റിനും മഴയ്ക്കും സാധ്യത. വടക്ക്- പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ഫോനി വടക്ക്- കിഴക്ക് ദിശയില്‍ മാറി സഞ്ചരിക്കുമെന്ന വിലയിരുത്തലില്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് 11. ഇന്നും നാളെയും തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കു പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിന് പോകരുത് എന്ന് മുന്നറിയിപ്പ്. എറണാകുളം, വയനാട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് 12. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതില്‍ നടപടി എടുത്തില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സമിര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ പരിഗണനയിലുള്ളത് കോണ്‍ഗ്രസ് എം.പി സുസ്മിതാ ദേവിന്റെ ഹര്‍ജി
|