വാസ്തു ശാസ്ത്ര പ്രകാരം വീട് നിർമ്മിക്കുമ്പോൾ വളരെയേറെ പ്രാധാന്യം നൽകുന്നതാണ് കന്നിമൂല. വാസ്തുശാസ്ത്രം അവഗണിച്ച് വസതുവിൽ വീട് നിർമ്മിക്കുന്നവർ പിന്നീട് ജീവിതത്തിൽ നിരന്തരം തടസങ്ങളെ അഭിമുഖീകരിക്കുമ്പോഴാവും വാസ്തുപരമായ പിശക് ഭവനത്തിലുള്ളതായി കണ്ടെത്തുന്നത്. കന്നിമൂലയിൽ അടുക്കള പണിയുന്നതിന്റെ ദോഷഫലങ്ങൾ കൗമുദി ടി.വിയിലെ ദേവാമൃതം പരിപാടിയിൽ പങ്കെടുക്കവെ വാസ്തു പണ്ഡിതനായ ഡോ. ഡെന്നിസ് ജോയ് വിശദീകരിക്കുന്നു.
വീടിന്റെ കന്നിമൂലയിൽ അടുക്കള വന്നാൽ ആ ഭാഗത്ത് തീകത്തിച്ച് ആഹാരം പാചകം ചെയ്യുന്നതാണ് പ്രശ്നമായി മാറുന്നത് . പാചകം മാത്രം മാറ്റിയാലും മതിയാവില്ല, പാത്രങ്ങൾ കഴുകുക, കറിക്കരിയുക തുടങ്ങിയ കാര്യങ്ങൾ മാറ്റിയാൽ വാസ്തു പ്രകാരമുള്ള ദോഷം മാറിക്കിട്ടും. വീട് മാറ്റിപ്പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. വാസ്തുപ്രകാരം വീടുപണിയാത്തവരും കന്നിമൂലയിൽ അടുക്കളയുണ്ടെങ്കിൽ ദോഷഫലങ്ങളിൽ നിന്നും ഒഴിയാൻ ആദ്യം ചെയ്യേണ്ടത് പാപകം ഉൾപ്പടെയുള്ള കാര്യങ്ങൾ അവിടെ നിന്നും മാറ്റുക എന്നതാണ്.