ന്യൂഡൽഹി: ചൗക്കിദാർ ചോർ ഹേ പരാമർശത്തിൽ സുപ്രീം കോടതിയെ ബന്ധപ്പെടുത്തിയതിൽ സുപ്രീം കോടതിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പു പറഞ്ഞു. റാഫേൽ കേസിൽ മോദിയെ കുറ്റക്കാരനായി കണ്ടെത്തിയെന്ന പരാമർശം തെറ്റായിപ്പോയെന്ന് രാഹുൽ ഗാന്ധി മാപ്പപേക്ഷയിൽ പറയുന്നു. ഖേദപ്രകടനം നേരത്തേ സുപ്രീം കോടതി നിരസിച്ചതിനെ തുടർന്നാണ് രാഹുലിന്റെ മാപ്പപേക്ഷ.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോദി കുറ്രക്കാരനാണെന്ന് സുപ്രിം കോടതി കണ്ടെത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ ബി.ജെ.പി എം.പി മീനാക്ഷി ലേഖി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ കേസ് പരിഗണിച്ചപ്പോൾ രാഹുൽ ഗാന്ധി കോടതിയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.