car

സ്വന്തമായൊരു സെക്കന്റ് ഹാന്റ് വാഹനമുള്ളയാൾക്ക് വലിയ ഒരു ആഢംബര വാഹനം വാങ്ങിക്കുവാൻ ആഗ്രഹം. ജീവിതത്തിലെ പ്രധാന അഭിലാഷം തന്നെ ഇത്തരത്തിലുള്ളയൊരു വാഹനം സ്വന്തമാക്കുകയെന്നതാണ്. കൗമുദി ടി.വിയിലെ ജ്യോതിഷ പണ്ഡിതൻ കൊടമാളൂർ ശർമ്മാജി പങ്കെടുക്കുന്ന പംക്തിയിലേക്ക് ചോദ്യമയച്ച യുവാവിന് കിട്ടിയ മറുപടി വ്യക്തതയുള്ളതായിരുന്നു. ചോദ്യം ഉന്നയിച്ച യുവാവിന് മാത്രമല്ല നല്ല ജീവിതം സ്വപ്നം കാണുന്ന എല്ലാവർക്കും അദ്ദേഹം മറുപടി നൽകുകയും ചെയ്തു. നല്ലനേരത്ത് പിറക്കുക എന്നതാണ് ഒരാളുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ട് വരുന്നത്.


സ്ത്രീ പുരുക്ഷഭേദമന്യേ നാലാം ഭാവത്തിന്റെ അധിപൻ ശുഭ ഗ്രഹങ്ങളോടൊപ്പം നിൽക്കുകയാണെങ്കിൽ മാത്രമേ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ ലഭിക്കുകയുള്ളു.