1. കാവല്‍ക്കാരന്‍ കള്ളന്‍ എന്ന പാരമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. പരാര്‍മശത്തില്‍ സുപ്രീംകോടതിയെ ബന്ധപ്പെടുത്തിയതില്‍ രാഹുല്‍ മാപ്പ് പറഞ്ഞു. കോടതി മോദിയെ കുറക്കാരനായി കണ്ടെത്തി എന്ന പരാമര്‍ശം തെറ്റായിപ്പോയെന്ന് രാഹുല്‍. മാപ്പ് അപേക്ഷ, ഖേദ പ്രകടനം കോടതി നിഷേധിച്ചതിനെ തുടര്‍ന്ന്. രേഖാമൂലം മാപ്പ് പറയണമെന്നും രാഹുലിന് കോടതി നിര്‍ദ്ദേശം.
2. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ കോടതി എവിടെ ആണ് പറഞ്ഞത് എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ ചോദ്യം. ഖേദം പ്രകടിപ്പിക്കാന്‍ എന്തിനാണ് 22 പേജുള്ള സത്യവാങ്മൂലം എന്നും കോടതി. ഖേദപ്രകടനം മാപ്പ് പറയുന്നതിന് തുല്യമെന്ന് രാഹുലിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി കോടതിയില്‍ പറഞ്ഞു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും
3. യാക്കോബായ സഭയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സഭ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സ്ഥാന ത്യാഗത്തിന് ഒരുങ്ങുന്നു. ആവശ്യമറിയിച്ച് പത്രിയര്‍ക്കീസ് ബാവയ്ക്ക് ദമാസ്‌കസിലേക്ക് കത്ത് അയച്ചു. മെത്രപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം എന്ന് കത്തില്‍ ആവശ്യം. പുതിയ ഭരണസമിതി തനിക്ക് എതിരെ ഗൂഢാലോചന നടത്തുന്നു
4. പൊതു സമൂഹത്തിന് മുന്നില്‍ അപമാനിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ട് എന്നും കത്തില്‍ പരാമര്‍ശം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പുതിയ ഭരണ സമിതി ചുമതലയേറ്റത്. സഭയില്‍ നടക്കുന്ന ധനശേഖരണത്തെക്കുറിച്ചും മറ്റും സഭാ അധ്യക്ഷന് എതിരെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇവര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം. നാളെ ചേരാനിരുന്ന സഭ മാനേജിംഗ് കമ്മിറ്റി യോഗം മാറ്റിവച്ചു. പത്രയീര്‍ക്കാസീസ് ബാവ അടുത്ത മാസം 24ന് കേരളത്തില്‍ എത്താന്‍ ഇരിക്കെ ആണ് സഭയിലെ പൊട്ടിത്തെറി.
5. തിരഞ്ഞെടുപ്പ് പെരമാറ്റ ചട്ടലംഘനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും കുരുക്ക്. ഇരുവര്‍ക്കും എതിരെ നടപടി എടുക്കണം എന്ന് സുപ്രീംകോടതി നിര്‍ദ്ദേശം. നടപടി ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കോടതി നോട്ടീസ് നല്‍കി. കോടതി നീക്കം, കോണ്‍ഗ്രസ് എം.പി സുഷ്മിതാ ദേവിന്റെ ഹര്‍ജിയില്‍
6. കോണ്‍ഗ്രസിന്റെ പാരതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകന്‍ ഹാജരാകാനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉത്തരവിട്ടു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ സൈനിക നടപടിയെ പരാമര്‍ശിച്ചതിന് മോദിയ്ക്കും അമിത് ഷായ്ക്കും എതിരെ നടപടി എടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദ്ദേശിക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യം. ബി.ജെ.പി നേതാക്കള്‍ക്ക് എതിരെ പരാതി നല്‍കിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.
7. റഫാല്‍ കേസില്‍ സത്യവാങ്മൂലം നല്‍കാന്‍ സാവകാശം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. മെയ് 4ന് അകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. നാലാഴ്ച സമയം വേണമെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപിലന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. പുതിയ രേഖകള്‍ പരിഗണിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മറുപടി നല്‍കാനുണ്ടെന്ന് കേന്ദ്രം കോടതിയില്‍.
8. കേസില്‍ കോടതിയെ സമീപിച്ചത്, ബി.ജെ.പി വിമതരും മുന്‍ കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍. ഏപ്രില്‍ 10ന് കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് റഫാല്‍ കേസില്‍ പുതിയ രേഖകള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി തീരുമാനിച്ചിരുന്നു. റഫാല്‍ രേഖകള്‍ക്ക് വിശേഷ അധികാരമുണ്ടെന്നും, കേന്ദ്ര സര്‍ക്കാരിന്റെ ഈ സ്വകാര്യ രേഖകള്‍ പുന പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുത് എന്നും ഉള്ള കേന്ദ്രസര്‍ക്കാര്‍ വാദം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു
9. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ളവോട്ട് എന്നത് യു.ഡി.എഫിന്റെ തന്ത്രമെന്ന് കോടിയേരി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ യു.ഡി.എഫിന്റെ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി. കള്ളവോട്ട് ചെയ്തു എന്ന് ആരോപിക്കുന്നവരുടെ വിശദീകരണം കേട്ടില്ല. സ്വാഭാവിക നീതി പോലും ലഭിച്ചില്ല
10. ടിക്കാറാം മീണയുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യും. മാദ്ധ്യമ വിചാരണയ്ക്ക് അനുസരിച്ച് തീരുമാനം എടുക്കരുത്. പഞ്ചായത്തംഗത്തിന്റെ അംഗത്വം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ല. ഏത് പരിശോധനയും നേരിടാന്‍ സി.പി.എം തയ്യാറാണ്. ഓപ്പണ്‍ വോട്ടില്ലെന്ന് മീണയുടെ വാദം ശരിയല്ല. കമ്മിഷന്‍ നല്‍കുന്ന ഫോറത്തില്‍ ചട്ടം 16ല്‍ സഹായിക്ക് വോട്ട് ചെയ്യാമെന്ന് പറയുന്നു.
11. പിലാത്തറയില്‍ അവശനായ ഡോക്ടറുടെ വോട്ട് ആണ് ചെയ്തത്. യു.ഡി.എഫ് കേന്ദ്രങ്ങളില്‍ 4.30ന് സുരക്ഷ ക്യമാറകള്‍ പ്രവര്‍ത്തിച്ചില്ല. കാസര്‍ക്കോട്ടെ 158 ബൂത്തുകളെ കുറിച്ച് ഇടതുപക്ഷം പരാതി നല്‍കിയിരുന്നു. ഈ ബൂത്തുകളില്‍ പരിശോധന നടത്താതത് എന്ത് കൊണ്ടെന്നും കോടിയേരിയുടെ ചോദ്യം.
12. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. നീക്കം, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് എം.എല്‍.എമാര്‍ കൂറുമാറുമെന്ന മോദിയുടെ പ്രസ്താവനയെ തുടര്‍ന്ന്. തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയിലെക്ക് ചേരുമെന്ന പ്രസ്താവന നടത്തി കുതിരക്കച്ചവടത്തിന് പ്രേരിപ്പിക്കുന്നു