ന്യൂഡൽഹി: യു.പിയിലെ വാരണാസിയിൽ മത്സരിക്കാത്തതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി. ഒരു മണ്ഡലത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഉത്തർ പ്രദേശിലെ മറ്റ് സ്ഥാനാർത്ഥികൾക്ക് അത് നിരാശയുണ്ടാക്കും. മുതിർന്ന നേതാക്കളുമായും മറ്റ് സഹപ്രവർത്തകരുമായും ഇതിനെപ്പറ്റി ഉപദേശം തേടിയെന്നും പ്രിയങ്ക പറഞ്ഞു. 41 സീറ്റുകളുടെ ചുമതല തനിയ്ക്ക് വഹിക്കാനുണ്ടെന്നാണ് അവരും അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ പ്രിയങ്കയ്ക്ക് പകരം അജയ് റായിയെ ആണ് സ്ഥാനാർത്ഥിയായി കോൺഗ്രസ് അവരോധിച്ചിരിക്കുന്നത്.