bhishop-

കൊച്ചി: ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയിൽ നിന്നും പിടിച്ച പണം തട്ടിയ കേസിൽ രണ്ട് എ.എസ്.ഐമാർ കൊച്ചിയിൽ അറസ്റ്റിൽ. പഞ്ചാബ് പൊലീസിലെ എ.എസ്.എെമാരായ ജോഗീന്ദ്രർ സിംഗ്,​ രാജ്പ്രീത് സിംഗ് എന്നിവരാണ് കേരള പൊലീസിന്റെ പിടിയിലായത്. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ഒളിവിൽ താമസിക്കവെയാണ് പട്യാല സ്വദേശികളായ ഇവർ അറസ്റ്റിലാകുന്നത്.

ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയായ വെെദികനിൽ നിന്നും 16 കോടിയായിരുന്നു പഞ്ചാബ് പൊലീസ് പിടികൂടിയിരുന്നത്. എന്നാൽ ആദായ നികുതി വകുപ്പിന് മുന്നിൽ 9 കോടി രൂപ മാത്രമേ കെെമാറിയിരുന്നുള്ളൂ. തുടർന്ന് രണ്ട് എ.എസ്.എെമാരും ഒളിവിൽ പോകുകയായിരുന്നു. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ അസ്വഭാവികമായി രണ്ട് പേർ താവസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.