പരീക്ഷാതീയതി
മേയ് 2 ന് നടത്താനിരുന്ന അവസാന വർഷ ബി.എ - പൊളിറ്റിക്കൽ സയൻസ് (പാർട്ട് III - ആന്വൽ സ്‌കീം) ഡിഗ്രി പരീക്ഷയുടെ 'Paper VI – State and Society in Kerala' മേയ് 8 ന് നടത്തും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
ടൈംടേബിൾ
ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ ഇംഗ്ലീഷിന്റെ പ്രോജക്ട് മൂല്യനിർണയവും വാചാ പരീക്ഷയും 3, 6 തീയതികളിൽ അതതു കോളേജുകളിൽ നടത്തും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (ത്രിവത്സരം) & അഞ്ചാം സെമസ്റ്റർ (പഞ്ചവത്സരം) എൽ എൽ.ബി പരീക്ഷകളുടെ (2011 - 12 അഡ്മിഷന് മുൻപുളളത്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 30 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എൽ എൽ.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കുന്നതിനുളള അവസാന തീയതി 17.
പിഎച്ച്.ഡി നൽകി
ഡെന്നിസ് ചെരിയോട്ട് തിപ്ലങ്ങാട്ട്, താരാ പ്രഭാകരൻ (ഫ്യൂച്ചേഴ്സ് സ്റ്റഡീസ്), വൃന്ദ രാജഗോപാൽ, സുമയ്യ എ.എസ് (ബയോകെമിസ്ട്രി), അർഷിത എസ്, ഷിബിന എസ്, സുധ ടി (ഹിന്ദി), സന്ധ്യ എസ് (നാനോസയൻസ് ആന്റ് നാനോടെക്നോളജി), മോണിക എസ്, ഫെർഗി ജോൺ (ഫിസിക്സ്), പാർവതി ജി, ആൻ മേരി അലക്‌സ്, ധന്യ കെ, കൃഷ്ണ ചന്ദ്രൻ ആർ (ബയോടെക്നോളജി), സായ്ശ്രീ കെ.ജി (എക്കണോമിക്സ്), വിഷ്ണു പ്രസാദ് എ.കെ, രേവതി ദാസ്, കലാ ദേവി വി (എൻവയോൺമെന്റൽ സയൻസസ്), അരുൺ കുമാർ ടി.ടി, ഫൗസിയ ആർ, സിജി ഒ.കെ, സംഗീത വിൻസന്റ്, സുനിൽദാസ് ബി (കൊമേഴ്സ്), അശ്വതി ജെ.എം (ബോട്ടണി), ഷീന എസ് സുകുമാരൻ (ഒപ്‌റ്റോ ഇലക്ട്രോണിക്സ്), ഷീബ സി (തമിഴ്), മിനിത ആർ, ശ്യാം എസ് നായർ, മേഗ ജോയി (കെമിസ്ട്രി), ശിവപ്രിയ കെ.ആർ, റോഷ്‌ന വി ഗോപാൽ, ജയകൃഷ്ണ കെ, രജിതാമോൾ ഇ.കെ (എഡ്യൂക്കേഷൻ), ഗണേഷ് എസ്, കൃഷ്ണ കുമാർ ആർ, ഇന്ദു വി.എസ്, അഞ്ജു സൂസൻ ജോർജ് (ഇംഗ്ലീഷ്), ശാലിനി കെ (സോഷ്യോളജി), വിജിത വി (ഫിലോസഫി), സുമേഷ് എൻ (പൊളിറ്റിക്കൽ സയൻസ്), ഷീബ എസ്, ബൈജു എ (അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്), കിഷോർ ജി മോൻ (തിയേറ്റർ ആർട്‌സ് ആന്റ് ഫിലിം ഏസ്തറ്റിക്സ് ഫോർ എഡ്യൂക്കേഷൻ), ദിവ്യ എസ് (ഹിസ്റ്ററി), എൽബി പീറ്റർ (ഡെന്റിസ്ട്രി), ഫ്രസ്ണൽ ദാസ് (സൈക്കോളജി), ധന്യ എസ്.ആർ (മാത്തമാറ്റിക്സ്), ദീപു ടി.ആർ (ജിയോളജി), മീര പി.എസ് (സംസ്കൃതം) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
യോഗ രജിസ്ട്രേഷൻ
കായിക പഠന വകുപ്പ് സർവകലാശാല സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്കായി മാസം തോറും സംഘടിപ്പിച്ചു വരുന്ന യോഗ പരിശീലന പരിപാടിയുടെ മേയ് മാസത്തേയ്ക്കുളള രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷാഫോം ജി.വി രാജ പവലിയനിൽ പ്രവർത്തിക്കുന്ന കായിക പഠന വകുപ്പ് ഓഫീസിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾക്ക്: 8921507832/0471 - 2306485
അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്‌സിന് 14 വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം, ഫീസ്: 16,500/-, അപേക്ഷാഫീസ്: 100 രൂപ, കോഴ്‌സ് കാലാവധി: ഒരു വർഷം, ഉയർന്ന പ്രായപരിധി ഇല്ല. ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ മാത്രം. അപേക്ഷാഫോമിന് പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലെ SBI ബ്രാഞ്ചിൽ A/c No. 57002299878 ൽ 100 രൂപ അടച്ച രസീത് സഹിതം പി.എം.ജി ജംഗ്ഷനിലെ സ്റ്റുഡന്റ് സെന്റർ ക്യാമ്പസിലുളള സി.എ.സി.ഇ.ഇ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 0471 - 2302523.