ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനും കഴിവുള്ള ഫലമാണ് റാഡിഷ്.
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിവുണ്ട് റാഡിഷിന്. ഹൃദയ സംബന്ധമായ പല രോഗങ്ങൾക്കും പരിഹാരം കാണാനും സഹായിക്കുന്നു. രക്തസമ്മർദ്ദമുള്ളവർ റാഡിഷ് കഴിച്ച് പരിഹാരം കാണാം.
ന്യൂട്രിയൻസ് കലവറയായ റാഡിഷ് വിറ്റാമിൻ ഇ, എ, സി ബി6 , ഫോളിക് ആസിഡ് എന്നിവയാൽ സമ്പുഷ്ടവുമാണ് . നാരുകൾ ധാരാളമുള്ളതിനാൽ ദഹന, പ്രക്രിയ സുഗമമാക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്‌ട്രോൾ കുറയ്ക്കാൻ അത്ഭുതശേഷിയുള്ളതിനാൽ ഹൃദയാരോഗ്യം ഉറപ്പാക്കുന്നു . നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഇത് ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും.. റാഡിഷ് കഴിക്കുന്നത് രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.