ടോക്കിയോ: ജപ്പാന്റെ നൂറ്റിയിരുപത്തിയാറാമത് ചക്രവർത്തിയായി നാറുഹിതോ സ്ഥാനാരോഹണം ചെയ്യുന്ന ചടങ്ങുകൾക്ക് ജപ്പാനിൽ തുടക്കമായി. എന്നാൽ, ഈ സ്ഥാനാരോഹണ ചടങ്ങുകളേക്കാൾ ലോകശ്രദ്ധയാകർഷിക്കുന്നത് സ്ഥാനമൊഴിയുന്ന ചക്രവർത്തി അകിഹിതോയാണ്. ചക്രവർത്തി പദത്തിൽ 30 വർഷം പൂർത്തിയാക്കിയ ശേഷമാണ് 85കാരനായ അകിഹിതോ തന്റെ മൂത്തമകനായ നാറുഹിതോയ്ക്ക് പദവി കൈമാറി സ്ഥാനത്യാഗം ചെയ്യുന്നത്.
ഹെയ്സെയ് സാമ്രാജ്യത്തിനു വിരാമം
വരാനിരിക്കുന്നത് റെയ്‌വ എന്ന പുതിയ സാമ്രാജ്യം
സ്ഥാനത്യാഗം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് 2016ൽ
സ്ഥാനത്യാഗത്തിനുള്ള അവസരമുണ്ടാക്കിയത് പുതിയ നിയമം നിർമിച്ച്
വിരമിക്കലിന് ശേഷം വിനോദവും പഠനവും
2600 വർഷം പാരമ്പര്യമുള്ള രാജകുടുംബം
അവസാന സ്ഥാനത്യാഗം നടന്നത് 200ലേറെ വർഷം മുമ്പ്