ടോക്കിയോ: പഞ്ചാബ് കിംഗ്സ് ഇലവൻ ടീം ഉടമയും വ്യവസായ ഭീമനുമായ നെസ്‌വാദിയയെ ജപ്പാൻ കോടതി മയക്കുമരുന്ന് കേസിൽ രണ്ട് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷ ലഭിച്ചെങ്കിലും ഇപ്പോൾ ഇന്ത്യയിലാണ് വാദിയ. ഇക്കഴിഞ്ഞ മാർച്ചിലാണ് ജപ്പാൻ ദ്വീപായ ഹൊക്കൈഡോയിലെ ചിറ്റോസ് വിമാനത്താവളത്തിൽ നിന്ന് 25 ഗ്രാം കഞ്ചാവ് ഒായിലുമായി വാദിയയെ ഉദ്യോഗസ്ഥർ പിടികൂടുന്നത്. പ്രശസ്ത ബോളിവുഡ് നടി പ്രീതി സിന്റയുടെ മുൻ കാമുകനാണ് വാദിയ. ഐ.പി.എൽ മത്സരിത്തിനിടെ വാദിയ തന്നെ ആക്രമിച്ചതായി കാണിച്ച് പ്രീതി പൊലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ആരോപണം വാദിയ നിഷേധിക്കുകയാണുണ്ടായത്.